video
play-sharp-fill

കോട്ടയം കുമരകത്ത് ആറ് കറവപ്പശുക്കൾക്ക് ഭക്ഷ്യ വിഷബാധ; സ്വകാര്യ കമ്പനിയുടെ തീറ്റയാണ് നല്കിയതെന്ന് ഉടമ

കോട്ടയം കുമരകത്ത് ആറ് കറവപ്പശുക്കൾക്ക് ഭക്ഷ്യ വിഷബാധ; സ്വകാര്യ കമ്പനിയുടെ തീറ്റയാണ് നല്കിയതെന്ന് ഉടമ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കുമരകം അട്ടിപ്പീടികയിൽ ആറ് കറവപ്പശുക്കൾക്ക് ഭക്ഷ്യ വിഷബാധ. ബിനു എന്നയാളുടെ ഉടമസ്ഥതയിലുള്ള ആറ് പശുക്കളാണ് അവശ നിലയിലായത്. വെറ്ററിനറി ഡോക്ടർ പശുക്കളെ പരിശോധിച്ച് ജില്ലാ മൃ​ഗ സംരക്ഷണ ഓഫീസിൽ റിപ്പോർട്ട് നൽകി.

രണ്ട് ​ദിവസമായി പശുക്കൾക്കു ലക്ഷണം കണ്ടു തുടങ്ങിയിരുന്നു. ഇന്നലെ മുതൽ പശുക്കൾ തീർത്തും അവശ നിലയിലായി. തുടരെ വയറിളക്കമാണു പ്രധാന പ്രശ്നം. തീറ്റ എടുക്കുന്നില്ല. പാൽ ഉത്പാദനം കുറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പതിവായി കൊടുക്കുന്ന കാലിത്തീറ്റ കിട്ടാതെ വന്നപ്പോൾ സ്വകാര്യ കമ്പനിയുടെ തീറ്റയാണു കൊടുത്തതെന്നും അതിനു ശേഷമാണ് പശുക്കൾക്കു വയറിളക്കം തുടങ്ങിയതെന്നും ബിനു പറഞ്ഞു. ഒൻപത് പശുക്കളാണു ബിനുവിനുള്ളത്. മറ്റു പശുക്കൾക്കും രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയതായും പറയുന്നു.