
കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ് തനിയെ പിന്നോട്ടുരുണ്ട് ടി ബി റോഡും കടന്ന് പ്രസ്ക്ലബ്ബിൻ്റെയും പിഡബ്ല്യുഡി ഓഫീസിൻ്റേയും ഗേറ്റും, മതിലും തകർത്തു; അപകടം ഇന്ന് പുലർച്ചെ ; ഒഴിവായത് വൻ ദുരന്തം
കോട്ടയം: കെഎസ്ആർറ്റിസി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ് തനിയെ പിന്നോട്ടുരുണ്ട് ടി ബി റോഡും കടന്ന് പ്രസ്ക്ലബിൻ്റെയും പിഡബ്ല്യുഡി ഓഫീസിൻ്റെയും ഗേറ്റും, മതിലും തകർത്തു.
ഇന്നു പുലർച്ചെയാണ് സംഭവം. പുലർച്ചെ നടന്ന അപകടമായതിനാൽ മറ്റു വാഹനങ്ങളും യാത്രക്കാരും ഇല്ലാതിരുന്നത് വൻ ദുരന്തമാണ് ഒഴിവാക്കിയത്
കെഎസ്ആർടിസി പരിസരത്ത് ഏറ്റവും അധികം തിരക്കുള്ള ഭാഗമാണ് ഇത്.
കെഎസ്ആർറ്റിസി സ്റ്റാൻഡിലേക്ക് കയറുന്ന ഭാഗത്തുള്ള കയറ്റത്ത് ബസ് നിർത്തിയിട്ട ശേഷം ഡ്രൈവർ ചായ കുടിക്കുവാൻ പോയ സമയത്താണ് ബസ് പിന്നോട്ടുരുണ്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്രേക്ക് നഷ്ടപ്പെട്ട ബസ് തനിയെ പിന്നിലേക്ക് നീങ്ങി റോഡ് കുറുകെ കടന്ന് എതിർവശത്തുള്ള മതിലും ഗേറ്റും തകർത്ത് പ്രസ് ക്ലബിൻ്റെയും പിഡബ്ല്യുഡി ഓഫീസിൻ്റെയും മതിലിൽ ഇടിച്ച് നിൽക്കുകയായിരുന്നു.
Third Eye News Live
0