play-sharp-fill
കോട്ടയം കോടിമതയിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ നിന്നും ബാറ്ററികൾ മോഷ്ടിച്ച കേസ്; രണ്ടുപേർ പിടിയിൽ

കോട്ടയം കോടിമതയിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ നിന്നും ബാറ്ററികൾ മോഷ്ടിച്ച കേസ്; രണ്ടുപേർ പിടിയിൽ

സ്വന്തം ലേഖകൻ

കോട്ടയം: കോടിമതയിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ നിന്നും ലക്ഷങ്ങൾ വിലയുള്ള ബാറ്ററികൾ മോഷ്ടിച്ച കേസിൽ രണ്ടു പ്രതികൾ പിടിയിൽ.

കൂത്താട്ടുകുളം സ്വദേശിയായ നിരപ്പേൽ വീട്ടിൽ ദീപു പ്രകാശ് (26), മള്ളൂശേരി നിർമ്മിതി കോളനി മഞ്ജു ഭവനിൽ കൃഷ്ണകുമാർ (29) എന്നിവരെയാണ് വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നഗരത്തിൽ നിരവധി മോഷണകേസുകളിലെ പ്രതികളാണിവർ.

കോടിമത എം.ജി റോഡിലും, എം.സി റോഡിലും , വെറ്റിനറി ആശുപത്രിയ്ക്കു സമീപത്തും പാർക്ക് ചെയ്തിരുന്ന ലോറികളിൽ നിന്നും രാത്രിയിൽ ബാറ്ററി മോഷണം പോകുന്നതായി നിരവധി തവണ പരാതി ലഭിച്ചിരുന്നു. തുടർന്ന് പൊലീസ് പ്രദേശത്ത് നിരീക്ഷണം നടത്തിവരികയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു.

പ്രതികളെ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. മോഷണമുതൽ ആക്രിക്കടയിൽ വില്പന നടത്തി ലഭിക്കുന്ന തുക കൊണ്ട് ആഢംബരജീവിതമാണ് നയിച്ചിരുന്നത്. വെസ്റ്റ് എസ് എച്ച് ഒ അനൂപ് കൃഷ്ണ, എസ്.ഐ ടി.ശ്രീജിത്ത് എന്നിവരാണ് പ്രതികളെ അറസ്റ്റു ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.