play-sharp-fill
കോട്ടയം നഗര മധ്യത്തിൽ ബസേലിയസ് കോളേജ് ജംഗ്ഷനിൽ മൂർഖൻ യാത്രക്കാരെ വിരട്ടി ; വഴിയാത്രക്കാരിയായ പെൺകുട്ടി രക്ഷ പെട്ടത് തലനാരിഴക്ക്

കോട്ടയം നഗര മധ്യത്തിൽ ബസേലിയസ് കോളേജ് ജംഗ്ഷനിൽ മൂർഖൻ യാത്രക്കാരെ വിരട്ടി ; വഴിയാത്രക്കാരിയായ പെൺകുട്ടി രക്ഷ പെട്ടത് തലനാരിഴക്ക്

സ്വന്തം ലേഖകൻ

കോട്ടയം: നഗര മധ്യത്തിൽ ബസേലിയസ് കോളേജ് ജംഗ്ഷനിൽ മൂർഖൻ പാമ്പ്.
നാട്ടുകാരെ വിറപ്പിച്ച മൂർഖൻ വഴിയാത്രക്കാരിയായ പെൺകുട്ടിയെ കൊത്താൻ ശ്രമിച്ചെങ്കിലും പെൺകുട്ടി പാമ്പിന്റെ കടിയേൽക്കാതെ ഓടി രക്ഷപെട്ടു.

കെ.കെ റോഡിൽ പാമ്പ് പത്തിവിരിച്ച് നിറഞ്ഞാടിയതോടെ വ്യാപാരികൾ പൊലീസിൽ അറിയിച്ചു. കൺട്രോൾ റൂമിൽ നിന്ന് എസ് ഐ
കോളിൻസ്, എഎസ്ഐ നസിം, സിപിഒ
രാഹുൽ, എന്നിവർ ഉടനെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ തൊട്ടടുത്തുള്ള കടയിൽ നിന്ന് പ്ലാസ്റ്റിക്ക് സംഘടിപ്പിച്ച് പാമ്പിനെ മൂടിയിട്ടു. തണൽ കിട്ടിയ പാമ്പ് ശാന്തനായി ഇരുന്നതോടെ വിവരം ഫോറസ്റ്റിൽ അറിയിച്ചു.

ഫോറസ്റ്റ് ഓഫീസിൽ നിന്നും ഉടൻ തന്നെ പാമ്പിനെ പിടിക്കുന്നതിന് വൈദഗ്ധ്യമുള്ള
അബീഷ്,ബീറ്റ് ഫോറസ്റ്റ് ഓഫീസർ വിപിൻ കെ ചന്ദ്രൻ എന്നിവർ എത്തി.

തുടർന്ന് നിമിഷങ്ങൾക്കകം അബീഷ് മൂർഖനെ പൊക്കി സഞ്ചിയിലാക്കി. മൂന്നടിയിലേറെ നീളമുള്ള മൂർഖനെയാണ് പിടികൂടിയത്.

നഗരത്തിൽ ഏറ്റവും തിരക്കേറിയ ബസേലിയസ് ജംഗ്ഷനിൽ പാമ്പ് എത്തിയത് ഭയപ്പെടുത്തുന്നതായി വ്യാപാരികൾ പറഞ്ഞു.