video
play-sharp-fill

വണ്ടിപ്പെരിയാറിൽ കഴുത്തിൽ ഷാൾ കുരുങ്ങി ആറു വയസുകാരി മരിച്ചു; ഷോൾ കഴുത്തിൽ കുരുങ്ങിയത് വാഴക്കുലയുടെ സമീപത്ത് നിൽക്കുമ്പോൾ

വണ്ടിപ്പെരിയാറിൽ കഴുത്തിൽ ഷാൾ കുരുങ്ങി ആറു വയസുകാരി മരിച്ചു; ഷോൾ കഴുത്തിൽ കുരുങ്ങിയത് വാഴക്കുലയുടെ സമീപത്ത് നിൽക്കുമ്പോൾ

Spread the love

തേർഡ് ഐ ബ്യൂറോ

ഇടുക്കി: വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിൽ കഴുത്തിൽ ഷാൾ കുരുങ്ങി ആറുവയസുകാരി മരിച്ചു. കണ്ണൻ പ്രേമലത ദമ്പതികളുടെ ഇളയ മകൾ ഹർഷിത ആണ് മരണപ്പെട്ടത്.

വണ്ടിപ്പെരിയാർ ചുരകുളം എസ്റ്റേറ്റിലെ ചെലത്ത് ലയത്തിൽ താമസിക്കുന്ന കണ്ണൻ പ്രേമലത ദമ്പതികളുടെ ഇളയ മകൾ ഹർഷിത (6) ആണ് ഷാൾ കഴുത്തിൽ കുരുങ്ങി മരണപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സമയത്ത് മാതാപിതാക്കൾ ജോലിക്ക് പോയിരിക്കുകയിരുന്നു കുട്ടി ലയത്തിലെ വീടിനുള്ളിൽ വാഴക്കുല കെട്ടി ഇട്ടിരുന്ന കയറിൽ പിടിച്ചു കളിച്ചുകൊണ്ട് ഇരിക്കവേ കഴുത്തിലുണ്ടായിരുന്ന ഷാൾ കുരുങ്ങുകയും കഴുത്ത് മുറുകുകയും ചെയ്തു തുടർന്ന് മരണപെട്ടതാകാം എന്നാണ് പൊലീസ് നൽകുന്ന വിവരം.

കുട്ടിയുടെ സഹോദരൻ കവിൻ ആണ് ആദ്യം കാണുന്നത്. തുടർന്ന് കുട്ടിയെ ചുരക്കുളം പ്രാഥമിക ആശുപത്രിയിലെത്തിച്ചു അവിടെ നിന്നും പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്‌പെക്ടർ റ്റി ടി സുനിൽ കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം അന്വേഷണം നടത്തി വരികയാണ്.