
കോട്ടയം ജില്ലയിൽ വീണ്ടും നിരോധനാജ്ഞ: കൊവിഡ് നിയന്ത്രണങ്ങൾക്കായുള്ള നിരോധനാജ്ഞ നവംബർ 15 വരെ നീട്ടി; പ്രതിഷേധങ്ങൾ തണുപ്പിക്കാനുള്ള ശ്രമമെന്നു പ്രതിപക്ഷം
സ്വന്തം ലേഖകൻ
കോട്ടയം: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ നവംബർ 15 വരെ നീട്ടി. കൊവിഡ് നിയന്ത്രണാതീതമാകാത്ത സാഹചര്യത്തിലാണ് നിരോധനാജ്ഞ ഇപ്പോൾ നീട്ടാൻ തീരുമാനിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള ഉത്തരവിൽ ജില്ലാ കളക്ടർ എം.അഞ്ജന ഒപ്പു വയ്ക്കുകയും ചെയ്തു.
ഇതോടെ ജില്ലയിൽ അഞ്ചു പേരിൽ കൂടുതൽ അനാവശ്യമായി സംഘം ചേരുന്നതിനു നിയന്ത്രണമുണ്ടാകും. കടകൾക്കു മുന്നിലും, വ്യാപാര സ്ഥാപനങ്ങളിലും കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്നു ഉറപ്പാക്കുന്നതിനായി സെക്ടറൽ ഓഫിസർമാർ പരിശോധന നടത്തും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ജില്ലയിൽ നിരോധനാജ്ഞ നീട്ടിയത് രാഷ്ട്രീയ പ്രേരിതമാണ് എന്നു കോൺഗ്രസും ബി.ജെ.പിയും പ്രതിപക്ഷ പാർട്ടികളും ആരോപിച്ചു.
Third Eye News Live
0