video
play-sharp-fill

കോട്ടയം നഗരത്തിന്റെ തലയ്ക്കു മുകളിൽ ഏഴു മണിക്കൂർ ഭീതി പടർത്തി നിന്നത് പെട്രോൾ ബോംബ്..! ഏഴു മണിക്കൂർ നീണ്ട ആശങ്ക കെടുത്തി അഗ്നിരക്ഷാ സേന; തലങ്ങും വിലങ്ങും പാഞ്ഞ രക്ഷകർ കോട്ടയത്തെ അഗ്നിവിഴുങ്ങുന്നതിൽ നിന്നും രക്ഷിച്ചു

കോട്ടയം നഗരത്തിന്റെ തലയ്ക്കു മുകളിൽ ഏഴു മണിക്കൂർ ഭീതി പടർത്തി നിന്നത് പെട്രോൾ ബോംബ്..! ഏഴു മണിക്കൂർ നീണ്ട ആശങ്ക കെടുത്തി അഗ്നിരക്ഷാ സേന; തലങ്ങും വിലങ്ങും പാഞ്ഞ രക്ഷകർ കോട്ടയത്തെ അഗ്നിവിഴുങ്ങുന്നതിൽ നിന്നും രക്ഷിച്ചു

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: നഗരത്തെ ഏഴു മണിക്കൂറോളം തീപ്പന്തത്തിന്റെയും ഭീതിയുടെയും മുകളിൽ നിർത്തിയ പെട്രോൾ ബോംബ് ഒടുവിൽ കീഴടങ്ങി..! ഇന്ധനച്ചോർച്ചയെ തുടർന്നു നാഗമ്പടം എം.സി റോഡിൽ നിന്നും നാഗമ്പടം മഹാദേവക്ഷേത്ര മൈതാനത്തേയ്ക്കു മാറ്റിയിട്ട ലോറിയാണ് ഏഴു മണിക്കൂർ നഗരത്തെ മുൾ മുനയിൽ നിർത്തിയത്. 12000 ലീറ്റർ പെട്രോളാണ് ലോറിയുടെ മൂന്നു ക്യാബിനുകളിലായി ഉണ്ടായിരുന്നത്. ഭാഗ്യം കൊണ്ടും ഡ്രൈവറുടെ മനസാന്നിധ്യം ഒന്നുകൊണ്ടും മാത്രമാണ് നഗരം ഒരു അഗ്നിഗോളമാകാതെ രക്ഷപെട്ടത്.

വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് അങ്കമാലി സ്വദേശി എൽദോയും, സഹായി തിരുവനന്തപുരം സ്വദേശി ശ്രീജിത്തും മൂന്നു അറകളിലായി 12000 ലിറ്റർ പെട്രോളും അടങ്ങിയ ടാങ്കർ ലോറിയിൽ കോട്ടയം നഗരത്തിലേയ്ക്കു പ്രവേശിക്കുന്നത്. ലോറിയുടെ അറകളിൽ ഒന്നിൽ നിന്നും ആദ്യം തുള്ളിതുള്ളിയായ ഇന്ധനം ചോരുന്നുണ്ടായിരുന്നു. ഈ ചോർച്ചയുടെ ശക്തി ഇടയ്ക്കിടെ വർദ്ധിക്കുകയും ചെയ്തു. ഇതിനിടെയാണ് ബൈക്കിൽ പിന്നാലെ എത്തിയ യുവാവ് പെട്രോൾ ചോരുന്ന വിവരം ഡ്രൈവറെ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനം റോഡരികിലേയ്ക്കു ഒതുക്കിയ ഡ്രൈവറും സഹായിയും ചേർന്നു നടത്തിയ പരിശോധനയിലാണ് അപകടം തിരിച്ചറിഞ്ഞത്. തുടർന്നു വിവരം അഗ്നിരക്ഷാ സേന അധികൃതരെ വിവരം അറിയിച്ചു. തുടർന്നു സ്ഥലത്ത് എത്തിയ അഗ്നിരക്ഷാ സേനാ അധികൃതർ എം.സീൽ ഉപയോഗിച്ച് ചോർച്ച അടയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്നു, ഇന്ധനം മറ്റൊരു ലോറിയിലേയ്ക്കു മാറ്റാൻ തീരുമാനിക്കുകയായിരുന്നു.

ചിങ്ങവനത്തു നിന്നും ടാങ്കർ ലോറിയും ഇരുമ്പനത്തു നിന്നും പെട്രോൾ ടാങ്കറിലേയ്ക്കു മാറ്റുന്നതിനുള്ള ഉപകരണവും എത്തിച്ചു. തുടർന്ന് വൈകിട്ട് ആറു മണിയോടെയാണ് ഇന്ധനം മറ്റൊരു ടാങ്കറിലേയ്ക്കു മാറ്റിയത്. തീപിടുത്തം ഒഴിവാക്കുന്നതിനായി അഗ്‌നിരക്ഷാ സേനാ സംഘം ടാങ്കർ ലോറിയിലേക്ക് നിശ്ചിത സമയത്തേ ഇടവേളകളിൽ വെള്ളവും ഫോം കോമ്പൗണ്ടും (സോപ്പ് കലർന്ന വെള്ളം) കലർന്ന വെള്ളം ഒഴിക്കുന്നുണ്ടായിരുന്നു.