Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം: ജില്ലയിൽ കോവിഡ് ബാധിച്ച 82കാരൻറെ പരിശോധനാഫലം നെഗറ്റീവായി. ഈ മാസം രണ്ടിന് രോഗം സ്ഥിരീകരിച്ച ഇടയിരിക്കപ്പുഴ സ്വദേശിയാണ് രോഗമുക്തനായത്. ദുബായിൽനിന്ന് മെയ് 17ന് വന്ന് ഹോം ക്വാറൻറയിനിൽ കഴിയുമ്പോഴാണ് ഇദ്ദേഹം പരിശോധനയ്ക്ക് വിധേയനായത്.

ജൂൺ 12 ന് ലഭിച്ച 155 സാമ്പിൾ പരിശോധനാ ഫലങ്ങളിൽ മൂന്നെണ്ണം പോസിറ്റീവാണ്. സൗദി അറേബ്യയിൽനിന്നും മെയ് 23ന് ഹൈദരാബാദ് വഴി എത്തിയ പാലാ സ്വദേശി(49), ജൂൺ രണ്ടിന് കുവൈറ്റിൽനിന്നെത്തിയ കോരുത്തോട് സ്വദേശി(30), ദോഹയിൽനിന്നും ജൂൺ അഞ്ചിന് എത്തിയ പാറത്തോട് സ്വദേശി(30) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാ സ്വദേശി മെയ് 29ന് ഹൈദരാബാദിൽ സാമ്പിൾ പരിശോധനയ്ക്ക് വിധേയനായിരുന്നെങ്കിലും ഫലം നെഗറ്റീവായിരുന്നു. നാട്ടിലെത്തി ചൂണ്ടച്ചേരിയിലെ ക്വാറൻറയിൻ കേന്ദ്രത്തിൽ കഴിയുമ്പോഴാണ് വീണ്ടും സാമ്പിൾ ശേഖരിച്ചത്.

കോരുത്തോട് സ്വദേശിയും പാറത്തോട് സ്വദേശിയും വീട്ടിൽ ക്വാറൻറയിനിൽ കഴിയുകയായിരുന്നു. ഇതോടെ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കോട്ടയം ജില്ലക്കാരുടെ എണ്ണം 46 ആയി. ഇതിൽ ഒരാൾ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.