നിരോധനങ്ങളില്ല കോട്ടയത്ത് നിയന്ത്രണങ്ങൾ മാത്രം: തിങ്കളാഴ്ച നല്ല വാർത്തകൾ കാത്ത് കോട്ടയം; കടകൾ തുറക്കും, ബസുകൾ ഓടും: സ്വയം നിയന്ത്രിക്കണമെന്ന നിർദേശവുമായി ജില്ലാ കളക്ടർ

നിരോധനങ്ങളില്ല കോട്ടയത്ത് നിയന്ത്രണങ്ങൾ മാത്രം: തിങ്കളാഴ്ച നല്ല വാർത്തകൾ കാത്ത് കോട്ടയം; കടകൾ തുറക്കും, ബസുകൾ ഓടും: സ്വയം നിയന്ത്രിക്കണമെന്ന നിർദേശവുമായി ജില്ലാ കളക്ടർ

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ഏഴു ജില്ലകൾ അടയ്ക്കാൻ കേന്ദ്ര സർക്കാർ നിർദേശിച്ചെന്ന വാർത്തകളെ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിക്കളഞ്ഞതോടെ, കോട്ടയം ജില്ലയിൽ തിങ്കളാഴ്ച നിരോധനങ്ങൾ ഒന്നുമില്ല. തിങ്കളാഴ്ച നിയന്ത്രണങ്ങൾ മാത്രമാണ് കോട്ടയത്ത് ഉണ്ടാകുക. അൻപത് പേരിൽ അധികം കൂടി നിന്നാൽ പൊലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും കർശന നിരീക്ഷണം ഉണ്ടാകും.

എന്നാൽ, ഞായറാഴ്ച ജനതാ കർഫ്യൂവിനുണ്ടായ രീതിയിലുള്ള കടയടപ്പും പ്രതികരണങ്ങളും തിങ്കളാഴ്ച ഉണ്ടാകില്ലെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. സർക്കാർ ഓഫിസുകൾക്കു തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടില്ല. സ്വകാര്യ ബസുകൾ സർവീസ് നടത്തുമെന്നു സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു. സാധാരണക്കാരായ ആളുകൾക്ക് ഗതാഗത മാർഗം സ്വകാര്യ ബസുകളാണ്. ഈ സാഹചര്യത്തിൽ ബസുകൾ മുടക്കാൻ ആഗ്രഹിക്കുന്നില്ല. നഷ്ടം സഹിച്ചാണെങ്കിലും സർവീസ് നടത്തുമെന്നും സ്വകാര്യ ബസ് ഉടമകൾ അറിയിച്ചു.

നിയന്ത്രണങ്ങൾ ശക്ത

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാണെങ്കിലും, കടകൾ അടച്ചിടില്ലെന്നും, തുറന്ന് പ്രവർത്തിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. കടകളിൽ ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കും. ഇത്തരത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ സ്വീകരിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ അറിയിച്ചു.