
ടൈൽസ് വ്യാപര രംഗത്ത് മൂന്നരപ്പതിറ്റാണ്ടിൻ്റെ പാരമ്പര്യവുമായി എ.ആർ.കെ സെറാമിക്‌സിൻ്റെ പുതിയ ഷോറൂം കോട്ടയത്ത് : ടൈലുകളുടെ വിപുലമായ ശേഖരം വ്യത്യസ്തമായ ശ്രേണികൾ; ഏറ്റവും വിലക്കുറവിൽ ടൈലുകൾ ലഭിക്കാൻ എ.ആർ.കെ
തേർഡ് ഐ ബ്യൂറോ
കോട്ടയം: മുന്നരപ്പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള എ ആർ കെ സെറാമിക്സ് ആൻ്റ് ഗ്രാനൈറ്റ്സിൻ്റെ പുതിയ ഷോറൂമിൽ ടൈലുകൾ വാങ്ങാൻ തിരക്കേറുന്നു. എം.സി റോഡിൽ മംഗളത്തിനു എതിർവശത്ത് ചൂട്ടുവേലിയിൽ പ്രവർത്തിക്കുന്ന എ.ആർ.കെ സെറാമിക്‌സിൽ ടൈലുകളുടെ വൻ ശ്രേണിയാണ് ഉള്ളത്.
ഡിജിറ്റർ ടൈലുകൾ, ക്ലാഡിംങ് ടൈലുകൾ, ബാത്ത്‌റൂം ടൈലുകൾ, ഫ്‌ളോർ ടൈലുകൾ, കാർപ്പോർച്ച് ടൈലുകൾ, ഗ്രാനൈറ്റുകൾ, സെറാമിക്‌സുകൾ, സാനിറ്ററി വെയറുകൾ തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് ഇവിടെയുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹോൾസെയിലായും റീട്ടെയിലായും ടൈലുകൾ ഇവിടെ നിന്നും ലഭിക്കും. 20 ശതമാനം മുതൽ വിലക്കുറവിലാണ് കോട്ടയം നഗരത്തിൽ ഈ ടൈലുകൾ വിൽപ്പനയ്ക്ക് എത്തിക്കുന്നത്. ഏതൊരു സാധാരണക്കാർക്കും കുറഞ്ഞ വിലയിൽ ടൈലുകൾ വിശ്വസ്തയോടെ വാങ്ങാൻ സാധിക്കും എന്നതാണ് എ.ആർ.കെ സെറാമിക്‌സിന്റെ പ്രത്യേകത.
വിശാലമായ പാർക്കിംങ് ഏരിയയാണ് മറ്റൊരു പ്രത്യേകത. ഇത് കൂടാതെ ടൈലുകളുടെ വിശാലമായ സിലക്ഷനും ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. ഏതു പുതിയ മോഡലും വിപണിയിൽ എത്തുമ്പോൾ തന്നെ, എ.ആർ.കെയിൽ എത്തിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ജില്ലയിലെ ഏറ്റവും മികച്ച ടൈൽ ശേഖരം ഇവിടെയാണെന്ന് നിസംശയം പറയാം.