video
play-sharp-fill
കോട്ടയം കറുകച്ചാൽ, നെടുംകുന്നം ഭാ​ഗങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് മുഴക്കവും പ്രകമ്പനവും ;  ജിയോളജി വകുപ്പ് ഇന്ന് പരിശോധന നടത്തും

കോട്ടയം കറുകച്ചാൽ, നെടുംകുന്നം ഭാ​ഗങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് മുഴക്കവും പ്രകമ്പനവും ; ജിയോളജി വകുപ്പ് ഇന്ന് പരിശോധന നടത്തും

സ്വന്തം ലേഖകൻ

കോട്ടയം : കറുകച്ചാൽ, നെടുംകുന്നം പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിൽ ഭൂമിക്കടിയിൽ നിന്നു മുഴക്കവും പ്രകമ്പനവും ഉണ്ടായ സംഭവത്തിൽ ജിയോളജി വകുപ്പ് ഇന്നു പരിശോധന നടത്തും.പഞ്ചായത്തുകളുടെ അതിർത്തിയിലാണു ഭൂമിക്കടിയിൽ നിന്നു മുഴക്കവും പ്രകമ്പനവും ഉണ്ടായതെന്നു റവന്യു അധികൃതർ പറയുന്നു.

കറുകച്ചാൽ പഞ്ചായത്തിലെ ഒന്നു മുതൽ 6 വരെയുള്ള ചമ്പക്കര, കുറുപ്പൻ കവല, മാന്തുരുത്തി, നെത്തല്ലൂർ, കറുകച്ചാൽ, പച്ചിലമാക്കൽ വാർഡുകളിലാണ് മുഴക്കം കേട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെടുംകുന്നം പഞ്ചായത്തിൽ നെടുംകുന്നം ടൗണിൽ ഒന്നര കിലോമീറ്റർ ദൂരത്തിൽ മുഴക്കവും പ്രകമ്പനവും ഉണ്ടായി. കോവേലി, പുതുപ്പള്ളിപ്പടവ്, മുഴുവൻ കുഴി, തൊട്ടിക്കൽ, പാറയ്ക്കൽ, മുളമല, പതിക്കൽ, നിലംപൊടിഞ്ഞ, ചേലക്കൊമ്പ്, കടാച്ചിറ ഭാഗങ്ങളിലും മുഴക്കമുണ്ടായി.

ചൊവ്വാഴ്ച രാത്രി 9.55നാണ് ഭൂമിക്കടിയിൽ നിന്ന് ശക്തമായ മുഴക്കം ഉണ്ടായത്. ഇടിമുഴക്കത്തിന് സമാനമായി സെക്കൻഡുകൾ നീണ്ട മുഴക്കവും പ്രകമ്പനവുമാണ് അനുഭവപ്പെട്ടതെന്ന് പ്രദേശവാസികൾ പറയുന്നു.

ജനാലകളും വീട്ടുസാധനങ്ങളും കുലുങ്ങിയപ്പോഴാണു പലരും വിവരമറിഞ്ഞത്. ഭൂമികുലുക്കമാണന്നു കരുതി ആൾക്കാർ വീടിനു പുറത്തിറങ്ങിയിരുന്നു.

Tags :