കോട്ടയം കാഞ്ഞിരപ്പള്ളിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം; മരിച്ചത് നട്ടാശ്ശേരി സ്വദേശി
സ്വന്തം ലേഖകൻ
കോട്ടയം: കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂളിനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം.
കോട്ടയം നട്ടാശേരി ഞണ്ടുപറമ്പിൽ വേണുവിന്റെ മകൻ അനന്ദു വേണു ആണ് മരിച്ചത് .
മറ്റൊരു വാഹനത്തെ മറികടക്കുന്നതിനായി അമിത വേഗത്തിൽ എതിർദിശയിലൂടെ കടന്നുവന്ന കാർ എതിരെ എത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു. അനന്ദുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0