video
play-sharp-fill

കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഒമാനിലെ താമസ സ്ഥലത്ത്​ മരിച്ച നിലയിൽ

കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഒമാനിലെ താമസ സ്ഥലത്ത്​ മരിച്ച നിലയിൽ

Spread the love

സ്വന്തം ലേഖകൻ

സലാല: സലാലക്കടുത്ത് മർമുളിന് സമീപം അമൽ എന്ന പ്രദേശത്ത് മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കാഞ്ഞിരപ്പള്ളി ഇടക്കുന്നം സ്വദേശി തുണ്ടിയൽ അബ്ദുൽ റസാഖ് (46) ആണ് മരണപ്പെട്ടത്.

സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യയും ഒരു കുട്ടിയുമുണ്ട്. പുതിയ വീട്ടിൽ താമസമാക്കിയതിന് ശേഷം ഈയടുത്താണ് ഇദ്ദേഹം നാട്ടിൽ നിന്ന് തിരികെയെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയാണെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.