സ്വന്തം ലേഖകൻ
കടുത്തുരുത്തി: കടുത്തുരുത്തി ഞീഴൂർ വില്ലേജിലെ വാരപടവ് ഭാഗത്ത് സിൽവർലൈൻ സ്ഥലമെടുപ്പിനു മുന്നോടിയായി സ്ഥാപിച്ച കല്ലു മാറ്റിയിടാനെത്തിയ അധികൃതരെ നാട്ടുകാർ തടഞ്ഞതു സംഘർഷത്തിന് ഇടയാക്കി. പൊലീസ് നാട്ടുകാരെ നീക്കി കല്ലു മാറ്റിസ്ഥാപിച്ചു.
വാരപ്പടവിൽ ബേബിയുടെ വീടിനു സമീപം വെളളിയാഴ്ച സ്ഥാപിച്ചിരുന്ന കല്ലാണ് ഇന്നലെ മാറ്റി സ്ഥാപിക്കാൻ എത്തിയത്. ഇതു ബേബി എതിർത്തതോടെ നാട്ടുകാരും അധികൃതരും തമ്മിൽ തർക്കമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കടുത്തുരുത്തി സിഐ കെ.ജെ. തോമസിന്റെ നേതൃത്വത്തിൽ പൊലീസ് നാട്ടുകാരെ പിന്തിരിപ്പിച്ചു. വെള്ളിയാഴ്ച നാട്ടുകാരുടെ എതിർപ്പിനെ മറികടന്നാണു കല്ലു സ്ഥാപിച്ചത്. ഇതു ശരിയായ ദിശയിൽ അല്ലെന്നും അതിനാലാണു മാറ്റേണ്ടി വന്നതെന്നും അധികൃതർ പറഞ്ഞു.
ഞീഴൂരിലെ ജനവാസ മേഖലയിലാണു കല്ലു സ്ഥാപിക്കുന്നത്.