
കോട്ടയം കടുത്തുരുത്തിയിൽ ലൈസൻസോ മറ്റ് അധികാരപത്രമോ ഇല്ലാതെ അനധികൃത പണമിടപാട്; ഒരാൾ അറസ്റ്റിൽ
സ്വന്തം ലേഖകൻ
കോട്ടയം: ലൈസൻസോ മറ്റ് അധികാരപത്രമോ ഇല്ലാതെ ഇടപാടുകാര്‍ക്ക് പണം പലിശയ്ക്ക്കൊടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കടുത്തുരുത്തി മാന്നാർ മൂലേകുന്നത്ത് വീട്ടിൽ സാബു മത്തായി (52) എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ ലൈസൻസോ മറ്റ് മതിയായ രേഖകളോ ഇല്ലാതെയാണ് വീട്ടില്‍ പണമിടപട് നടത്തിയിരുന്നത്. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഇയാൾ ഇടപാടുകാരിൽ നിന്ന് അനധികൃതമായി ഈടായി വാങ്ങി സൂക്ഷിച്ചിരുന്ന ചെക്കുകളും, ആധാർ കാർഡ് കോപ്പികളും കണ്ടെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടുത്തുരുത്തി സ്റ്റേഷൻ എസ്.ഐ അരുൺകുമാർ പി.എസ്, ജയകുമാർ കെ.ജി, എ.എസ്.ഐ ഗിരീഷ് കുമാർ,ഷീഫബീവി, സി.പി.ഓ അനീഷ് കുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഇയാളെ കോടതിയിൽ ഹാജരാക്കി.
Third Eye News Live
0