
കോട്ടയം കടുത്തുരുത്തിയിൽ ടിപ്പര്‍ ലോറിക്കു സൈഡ് കൊടുക്കുന്നതിനിടെ കലുങ്കില്‍ ഇടിച്ചു കയറിയ കാര്‍ തല കുത്തനെ മറിഞ്ഞു;യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു
കടുത്തുരുത്തി:ടിപ്പര്‍ ലോറിക്കു സൈഡ് കൊടുക്കുന്നതിനിടെ കാട്മൂടി മറഞ്ഞുകിടന്ന കലുങ്കില്‍ ഇടിച്ചു കയറിയ കാര്‍ നിയന്ത്രണംവിട്ടു തല കുത്തനെ മറിഞ്ഞു.
കാര്‍ ഓടിച്ചിരുന്ന പാഴുത്തുരുത്തി പാറകടവില്‍ ജേക്കബ് (65) കാറിനുള്ളില്‍ കുടുങ്ങി. ഓടിയെത്തിയ നാട്ടുകാരാണ് കാറിനുള്ളില്‍നിന്നും ജേക്കബിനെ രക്ഷപ്പെടുത്തിയത്. അപകടത്തില്‍ ഇദേഹത്തിന് പരിക്കുകളൊന്നുമില്ല.
ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെ കടുത്തുരുത്തി – ഞീഴൂര്‍ റൂട്ടില്‍ പാഴുത്തുരുത്തിന് സമീപം പൂവക്കോടാണ് അപകടം. എതിര്‍ദിശയില്‍നിന്നുമെത്തിയ ടിപ്പര്‍ ലോറിക്കു സൈഡ് കൊടുക്കുന്നതിനായി റോഡിന്റെ അരികിലേക്കു ചേര്‍ത്തപ്പോളാണ് കാട്മൂടി മറഞ്ഞുകിടന്ന കലുങ്കിനു മുകളിലേക്കു ഓടികയറി കാര്‍ നിയന്ത്രണംവിട്ടു മറിയുന്നത്. റോഡിനു കുറുകെ തലകുത്തനെ മറിഞ്ഞുകിടന്ന കാര്‍ ഫയര്‍ഫോഴ്സെത്തിയാണ് ഉയര്‍ത്തി റോഡില്‍നിന്നും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടുത്തുരുത്തി ഫയര്‍ഫോഴ്സിലെ അസിസ്റ്റന്റ് ഓഫീസര്‍ ടി. ഷാജികുമാര്‍, സീനിയര്‍ ഫയര്‍ ഓഫീസര്‍ വി.കെ. ജയകുമാര്‍, ഓഫീസര്‍മാരായ ആര്. രാഗേഷ്, വിനോദ്, രഞ്ജുമോന്‍, അരുണ്‍ എന്നിവര്‍ നേതൃത്വം നല്കി