കോട്ടയം ജില്ലാ ജയിലില്‍ കോവിഡ് പടര്‍ന്ന് പിടിക്കുന്നു; പന്ത്രണ്ട് തടവുകാര്‍ക്കും മൂന്ന് ഉദ്യോഗസ്ഥര്‍ക്കും രോഗം സ്ഥീരീകരിച്ചു; ‘അകത്ത്’ സുരക്ഷിതരായിരുന്നവരെയും കീഴ്‌പ്പെടുത്തി വൈറസ്

കോട്ടയം ജില്ലാ ജയിലില്‍ കോവിഡ് പടര്‍ന്ന് പിടിക്കുന്നു; പന്ത്രണ്ട് തടവുകാര്‍ക്കും മൂന്ന് ഉദ്യോഗസ്ഥര്‍ക്കും രോഗം സ്ഥീരീകരിച്ചു; ‘അകത്ത്’ സുരക്ഷിതരായിരുന്നവരെയും കീഴ്‌പ്പെടുത്തി വൈറസ്

തേര്‍ഡ് ഐ ന്യൂസ് ബ്യൂറോ

കോട്ടയം: ജില്ലാ ജയിലിലെ പന്ത്രണ്ട് തടവുകാര്‍ക്കും മൂന്ന് ഉദ്യോഗസ്ഥര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച പന്ത്രണ്ട് തടവ്കാരെയും പ്രത്യേകം സജ്ജീകരിച്ച സെല്ലിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

ഉദ്യോഗസ്ഥരില്‍ മൂന്ന് പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവര്‍ മൂന്ന് പേരും സ്വന്തം വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജയിലിനുള്ളില്‍ കോവിഡ് പടര്‍ന്ന് പിടിച്ചത് വലിയ ആശങ്കയ്ക്ക് വഴിവയ്ക്കുകയാണ്. നിലവില്‍ 87 തടവുകാരാണ് കോട്ടയം ജില്ലാ ജയിലില്‍ ശിക്ഷ അനുഭവിച്ച് വരുന്നത്.

ഇതില്‍ അഞ്ച് സ്ത്രീകളും ഉള്‍പ്പെടും. സ്ത്രീ തടവുകാരില്‍ ആര്‍ക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല.

പനി, നേരിയ ശ്വാസതടസ്സം, തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച മറ്റ് തടവുകാരെയും പ്രത്യേക സെല്ലിലേക്ക് മാറ്റിയിട്ടുണ്ട്.

തടവുകാര്‍ക്ക് മാസ്‌കും സാനിറ്റൈസറും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും കോവിഡ് പടര്‍ന്ന് പിടിച്ചത് അധികൃതരെ കുഴപ്പത്തിലാക്കുകയാണ്.

 

 

 

 

 

Tags :