video
play-sharp-fill

കാശും പലിശയും നഷ്ടപരിഹാരവും നൽകണം…! രോഗിയ്ക്ക് നല്‍കേണ്ട ചികിത്സയും മരുന്നുകളുടെ രീതിയും തീരുമാനിക്കാനുള്ള അധികാരം ഡോക്ടര്‍മാര്‍ക്ക്; കോട്ടയത്തെ വിഷയത്തില്‍ ഇൻഷുറൻസ് കമ്പനികളോട് കടുപ്പിച്ച്‌ ഉപഭോക്തൃ കമ്മീഷൻ

കാശും പലിശയും നഷ്ടപരിഹാരവും നൽകണം…! രോഗിയ്ക്ക് നല്‍കേണ്ട ചികിത്സയും മരുന്നുകളുടെ രീതിയും തീരുമാനിക്കാനുള്ള അധികാരം ഡോക്ടര്‍മാര്‍ക്ക്; കോട്ടയത്തെ വിഷയത്തില്‍ ഇൻഷുറൻസ് കമ്പനികളോട് കടുപ്പിച്ച്‌ ഉപഭോക്തൃ കമ്മീഷൻ

Spread the love

കോട്ടയം: ഇൻഷുറൻസ് പോളിസി എടുത്ത രോഗിയ്ക്കുള്ള രോഗത്തിന് കിടത്തി ചികിത്സ വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഡോക്ടര്‍ ആണെന്നും ഇൻഷുറൻസ് കമ്പനി അല്ലെന്നും കോട്ടയം ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷൻ.

രോഗിയ്ക്ക് നല്‍കേണ്ട ചികിത്സയുടെ സ്വഭാവവും മരുന്നുകളുടെ രീതിയും തീരുമാനിക്കാനുള്ള അധികാരം ഡോക്ടര്‍മാര്‍ക്കാണെന്നും രോഗിയുടെ ആരോഗ്യനിലയും ക്ഷേമവും മരുന്നുകളുടെ പ്രത്യാഘാതവും മാത്രമാണ് ഡോക്ടര്‍മാര്‍ പരിഗണിക്കുന്നതെന്നും ഉപഭോക്തൃ തര്‍ക്ക പരിഹാരകമ്മീഷൻ ചൂണ്ടികാട്ടി.

ആമവാത ചികിത്സയ്ക്കുള്ള ടോസിലിസുമാബ് ഇഞ്ചക്ഷൻ എടുക്കാൻ ആശുപത്രിയില്‍ അഡ്മിറ്റായി 1,18,318 രൂപ തിരികെ ലഭിക്കാൻ ചിറക്കടവ് വാലുമണ്ണേല്‍ വി ടി ജേക്കബ് യുണൈറ്റഡ് ഇന്ത്യാ ഇൻഷുറൻസ് കമ്പനിയ്‌ക്കെതിരെ നല്‍കിയ കേസിലായാണ് നിരീക്ഷണം. ഹൃദയസംബന്ധമായ അസുഖങ്ങളും ബ്ലഡ് ഷുഗര്‍, കിഡ്‌നി സംബന്ധമായ അസുഖങ്ങളുമുള്ള ജേക്കബിന് ഇഞ്ചക്ഷൻ നല്‍കുമ്പോള്‍ മരുന്നിന്റെ റിയാക്ഷൻ ഉണ്ടാകാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇൻഷുറൻസ് പോളിസി ഉടമയായ ജേക്കബിന്റെ മറ്റ് രോഗാവസ്ഥ പരിഗണിക്കാതെ മെഡിക്കല്‍ ടെസ്റ്റ്ബുക്കുകളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ ചികിത്സാ ചെലവ് നിരസിച്ചത് കമ്പനിയുടെ ഭാഗത്തു നിന്നുള്ള സേവന വീഴ്ചയാണെന്ന് അഡ്വ. വി എസ് മനുലാല്‍ പ്രസിഡന്റായും അഡ്വ. ആര്‍ ബിന്ദു, കെ എം ആന്റോ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃതര്‍ക്കപരിഹാര കമ്മീഷൻ കണ്ടെത്തി.

വളരെ യാന്ത്രികമായി കിടത്തി ചികിത്സ ആവശ്യമില്ലെന്ന് പറഞ്ഞ് ഇൻഷുറൻസ് പരിരക്ഷ ബിസിനസ് കാഴ്ചപ്പാടോടെ നിരസിക്കുന്നത് ആരോഗ്യ ഇൻഷുറൻസിന്റെ ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കണ്ടെത്തിയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷൻ ജേക്കബിന് 1,18,318 രൂപ 2022 ജനുവരി 25 മുതല്‍ 12 ശതമാനം പലിശ സഹിതം നല്‍കാനും 25000 രൂപ നഷ്ടപരിഹാരമായി നല്‍കാനും ഉത്തരവിട്ടു.