play-sharp-fill
കോവിഡ് പ്രതിരോധം : ജില്ലയിലെ ഹോട്ടലുകളിൽ ക്യൂ ആർ കോഡ് സ്‌കാനിംഗ്

കോവിഡ് പ്രതിരോധം : ജില്ലയിലെ ഹോട്ടലുകളിൽ ക്യൂ ആർ കോഡ് സ്‌കാനിംഗ്

സ്വന്തം ലേഖകൻ

കോട്ടയം : കേരള ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷൻ ഡിജിറ്റൽ എംവർമാനേജ്‌മെന്റ് കോവിഡ് ബാാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ വേഗത്തിൽ കണ്ടെത്തുന്നതിന് ഉപകരിക്കുന്ന ക്യൂ ആർ കോഡ് സ്‌കാനിംഗ് സംവിധാനം കോട്ടയം ജില്ലയിലെ ഹോട്ടലുകളിൽ സജ്ജീകരിക്കും. ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ് അസോസിയോഷന്റെ നേതൃത്വത്തിലാണ് ഇതിനുള്ള നടപടികൾ ആരംഭിച്ചത്.

ഹോട്ടലുകളുടെ പ്രവേശന കവാടത്തിന് സമീപം ക്യൂ ആർ കോഡ് പ്രദർശിപ്പിക്കും. ഉപഭോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന ക്യൂ ആർ കോഡ് സ്‌കാനർ ഉപയോഗിച്ച് സ്‌കാൻ ചെയ്യാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യം സ്‌കാൻ ചെയ്യുമ്പോൾ പേര്, വിലാസം, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ നൽകണം. പിന്നീട് അസോസിയേഷനിൽ ഉൾപ്പെട്ട ഏതു സ്ഥാപനം സന്ദർശിക്കുമ്പോഴും സ്‌കാൻ ചെയ്യുമ്പോൾ തന്നെ വിവരങ്ങൾ ഓൺലൈനിൽ ലഭ്യമാകും.

ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഏതു സമയവും പരിശോധിക്കാം. ഉദ്യോഗസ്ഥർക്ക് ലോഗിൻ ചെയ്യുന്നതിനായി പ്രത്യേകം ക്യൂ ആർ കോഡും ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് പോസീറ്റവായവർ ഹോട്ടലുകളിൽ സന്ദർശനം നടത്തിയിട്ടുള്ളതായി സ്ഥിരീകരിച്ചാൽ അതേസമയം അവിടെ ഉണ്ടായിരുന്നവരെ അതിവേഗം കണ്ടെത്താൻ ഈ സംവിധാനം സഹായകരമാകും.

ജില്ലാ കളക്ടർ എം. അഞ്ജന ക്യൂ ആർ കോഡിന്റെ പ്രകാശനം നിർവഹിച്ചു. കേരള ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.കെ ഫിലിപ്പുകുട്ടി ഏറ്റുവാങ്ങി.

അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെറീഫ് കോട്ടയം ജില്ലാ സെക്രട്ടറി എൻ. പ്രതീഷ്, ജില്ലാ ട്രഷർ പി.എസ് ശശിധരൻ, ജില്ലാ വർക്കിംഗ് പ്രസിഡന്റ് ആർ.സി നായർ, സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം വേണുഗോപാലൻ നായർ എന്നിവർ പങ്കെടുത്തു.