കോട്ടയം തീക്കോയിയിൽ ഇഞ്ചിപ്പാറ, ആനിപ്ലാവ് ഭാഗങ്ങളിൽ ഉരുൾപൊട്ടലിനെ തുടർന്ന് മണ്ണിടിച്ചിലും ശക്തമായ മഴവെള്ളപ്പാച്ചിലും; ഈരാറ്റുപേട്ട വാഗമൺ റൂട്ടിൽ ഗതാഗതം പുനസ്ഥാപിച്ചു; ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, തഹസിൽദാർ, റവന്യൂ, ആരോഗ്യ വകുപ്പ്, പൊലീസ്, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി

Spread the love

കോട്ടയം: ജില്ലയുടെ മലയോരമേഖലയായ തീക്കോയി പഞ്ചായത്തിന്റെ പരിധിയിൽ ഇഞ്ചിപ്പാറ, ആനി പ്ലാവ് എന്നീ സ്ഥലങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് മണ്ണിടിച്ചിലും ശക്തമായ മഴവെള്ളപ്പാച്ചിലും ഉണ്ടായി.

video
play-sharp-fill

ആളപായം ഉണ്ടായിട്ടില്ല. നിലവിൽ വെള്ളികുളം സ്കൂളിൽ ക്യാമ്പ് പ്രവർത്തിക്കുന്നില്ല എന്ന് മീനച്ചിൽ താലൂക്കിൽ നിന്നും അറിയിച്ചിട്ടുണ്ട്.

നിലവിൽ ഉണ്ടായിരുന്ന ഗതാഗത തടസ്സം മാറ്റിയതായി ഈരാറ്റുപേട്ട ഫയർഫോഴ്സ് അറിയിച്ചിട്ടുണ്ട്. മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ രാത്രിയിൽ ഗതാഗതം ഉണ്ടാകാൻ സാധ്യതയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയുടെ മറ്റ് താലൂക്കുകളായ കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം താലൂക്കുകളിൽ നെരിയ തോതിൽ മഴ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, തഹസിൽദാർ, റവന്യൂ, ആരോഗ്യ വകുപ്പ്, പൊലീസ്, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തുണ്ട്.