
കോട്ടയം തീക്കോയിയിൽ ഇഞ്ചിപ്പാറ, ആനിപ്ലാവ് ഭാഗങ്ങളിൽ ഉരുൾപൊട്ടലിനെ തുടർന്ന് മണ്ണിടിച്ചിലും ശക്തമായ മഴവെള്ളപ്പാച്ചിലും; ഈരാറ്റുപേട്ട വാഗമൺ റൂട്ടിൽ ഗതാഗതം പുനസ്ഥാപിച്ചു; ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, തഹസിൽദാർ, റവന്യൂ, ആരോഗ്യ വകുപ്പ്, പൊലീസ്, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി
കോട്ടയം: ജില്ലയുടെ മലയോരമേഖലയായ തീക്കോയി പഞ്ചായത്തിന്റെ പരിധിയിൽ ഇഞ്ചിപ്പാറ, ആനി പ്ലാവ് എന്നീ സ്ഥലങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് മണ്ണിടിച്ചിലും ശക്തമായ മഴവെള്ളപ്പാച്ചിലും ഉണ്ടായി.
ആളപായം ഉണ്ടായിട്ടില്ല. നിലവിൽ വെള്ളികുളം സ്കൂളിൽ ക്യാമ്പ് പ്രവർത്തിക്കുന്നില്ല എന്ന് മീനച്ചിൽ താലൂക്കിൽ നിന്നും അറിയിച്ചിട്ടുണ്ട്.
നിലവിൽ ഉണ്ടായിരുന്ന ഗതാഗത തടസ്സം മാറ്റിയതായി ഈരാറ്റുപേട്ട ഫയർഫോഴ്സ് അറിയിച്ചിട്ടുണ്ട്. മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ രാത്രിയിൽ ഗതാഗതം ഉണ്ടാകാൻ സാധ്യതയില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയുടെ മറ്റ് താലൂക്കുകളായ കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം താലൂക്കുകളിൽ നെരിയ തോതിൽ മഴ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, തഹസിൽദാർ, റവന്യൂ, ആരോഗ്യ വകുപ്പ്, പൊലീസ്, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തുണ്ട്.
Third Eye News Live
0