video
play-sharp-fill

അഴിമതിയുടെ ഈറ്റില്ലമായ കോട്ടയം  ജിയോളജി ഓഫിസിൽ അഴിച്ച് പണി; ജിയോളജിസ്റ്റ് ബിജുമോനെ സ്ഥലം മാറ്റിയെങ്കിലും പകരം നിയമനമില്ല; ജിയോളജി വകുപ്പിലെ കൈക്കൂലി പണം സൂക്ഷിക്കുന്നത് കളക്ട്രേറ്റിന് എതിർവശത്തെ ബേക്കറിയിൽ

അഴിമതിയുടെ ഈറ്റില്ലമായ കോട്ടയം ജിയോളജി ഓഫിസിൽ അഴിച്ച് പണി; ജിയോളജിസ്റ്റ് ബിജുമോനെ സ്ഥലം മാറ്റിയെങ്കിലും പകരം നിയമനമില്ല; ജിയോളജി വകുപ്പിലെ കൈക്കൂലി പണം സൂക്ഷിക്കുന്നത് കളക്ട്രേറ്റിന് എതിർവശത്തെ ബേക്കറിയിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : അഴിമതിയുടെ ഈറ്റില്ലമായ കോട്ടയം ജിയോളജി ഓഫിസിൽ അഴിച്ച് പണി.

ജില്ലാ ജിയോളജി ഓഫിസർ ബിജു മോനെ സ്ഥലം മാറ്റിയെങ്കിലും പകരം നിയമനം നല്കിയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നാലെ, ഇദേഹത്തിന്റെ അസിസ്റ്റന്റിന്റെയും കസേര തെറിച്ചു. അസിസ്റ്റന്റ് ബദറുദ്ദിനെയാണ് തിരുവനന്തപുരത്ത് ജിയോളജി ഡയറക്ടറേറ്റിലേയ്ക്ക് സ്ഥലം മാറ്റിയത്.

ഫക്രുദീനും , ജില്ലാ ഓഫിസറായിരുന്ന പി.എൻ ബിജുമോനും അടങ്ങുന്നവരാണ് ജിയോളജി ഓഫിസിലെ അഴിമതി വീരൻമാർ. ഇവരുടെ അഴിമതി തേർഡ് ഐ ന്യൂസാണ് പുറത്ത് കൊണ്ടുവന്നത്.

ഇതിന് പിന്നാലെ വിജിലൻസ് അന്വേഷണം നടന്നിരുന്നു.

ബിജുവും ബദറുദീനും അറിയാതെ ജിയോളജി ഓഫിസിൽ ഒരു കാര്യവും നടക്കില്ല എന്നതായിരുന്നു സ്ഥിതി. ജിയോളജി ഓഫീസിലെ കൈക്കൂലി പണം സൂക്ഷിക്കുന്നത് കളക്ട്രേറ്റിന് എതിർവശത്തുള്ള ബേക്കറിയിലാണ്. ഇത് സംബന്ധിച്ച് തേർഡ് ഐ ന്യൂസ് മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു.

ജില്ലാ ജിയോളജിസ്റ്റ് പി.എൻ ബിജുമോനെ സ്ഥലം മാറ്റി കഴിഞ്ഞ ദിവസം ഉത്തരവ് പുറത്തിറങ്ങിയിരുന്നു. ഇദ്ദേഹത്തിന് പകരം സീനിയർ മോസ്റ്റ് അസിസ്റ്റന്റ് ജിയോളജിസ്റ്റ് ഡോ.സി.എസ് മഞ്ജുവിനെ ജില്ലാ ജിയോളജിസ്റ്റായി നിയമിച്ചുള്ള ഉത്തരവും പുറത്തിറക്കി. എറണാകുളം ജില്ലയിലെ അസി.ജിയോളജിസ്റ്റായ മഞ്ജുവിനെ പ്രമോഷനോടെയാണ് കോട്ടയത്ത് നിയമിക്കുന്നത്.