video
play-sharp-fill
കോട്ടയം ജനറൽ ആശുപത്രിയിലെ പാലിയേറ്റിവ് കെയര്‍ വിഭാഗത്തിന് പുതിയ വാഹനം; തോമസ് ചാഴികാടന്‍ എംപി ഫ്ലാഗ് ഓഫ് ചെയ്തു

കോട്ടയം ജനറൽ ആശുപത്രിയിലെ പാലിയേറ്റിവ് കെയര്‍ വിഭാഗത്തിന് പുതിയ വാഹനം; തോമസ് ചാഴികാടന്‍ എംപി ഫ്ലാഗ് ഓഫ് ചെയ്തു

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലാ ജനറല്‍ ആശുപത്രിയുടെ പാലിയേറ്റിവ് കെയര്‍ വിഭാഗത്തിന്റെ പുതിയ വാഹനം തോമസ് ചാഴികാടന്‍ എംപി ഫ്‌ലാഗ് ഓഫ് ചെയ്തു. കിടപ്പു രോഗികളുടെ വീടുകളിലെത്തി പരിചരണം നല്‍കുന്നതിനു വേണ്ടിയാണ് വാഹനം.

നിലവിലുണ്ടായിരുന്ന വാഹനം കാലപ്പഴക്കം മൂലം തുടര്‍ച്ചയായി കേടാകുന്ന അവസ്ഥയിലായിരുന്നു. എംപിയുടെ ഇടപെടലിനെ തുടര്‍ന്ന് കോട്ടയം എന്‍ജെടി ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചു വാഹനം വാങ്ങി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷധാകരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ പി.എസ്. പുഷ്പമണി, ആശുപത്രി സൂപ്രണ്ട് ആര്‍. ബിന്ദുകുമാരി, എന്‍.ജെ.ടി സി.ഇ.ഒ ആന്‍ഡ്രൂ തോമസ്, മാനേജര്‍ വിന്‍സെന്റ്, ഡോ. ആശ പി. നായര്‍, എന്‍.എച്ച്.എം മാനേജര്‍ ഡോക്ടർ അജയ് മോഹന്‍, പി.കെ. ആനന്ദക്കുട്ടന്‍, ജോസഫ് ചമക്കാല, ജോജി കുറത്തിയാടൻ എന്നിവര്‍ പ്രസംഗിച്ചു.