video
play-sharp-fill

പാചക വാതക വില വർദ്ധനവിനെതിരെ സെറ്റോ ധർണ്ണ നടത്തി

പാചക വാതക വില വർദ്ധനവിനെതിരെ സെറ്റോ ധർണ്ണ നടത്തി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : തുടർച്ചയായി ഉണ്ടാകുന്ന പാചക വാതക വില വർദ്ധനവിനെതിരെ സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അദ്ധ്യാപകരും ജീവനക്കാരും പ്രതിഷേധ സദസ്സ് നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ് ഉദ്ഘാടനം ചെയ്തു.

സെറ്റോ ജില്ലാ ചെയർമാൻ രഞ്ജു കെ മാത്യു അധ്യക്ഷത വഹിച്ചു. സെറ്റോ ജില്ലാ കൺവീനർ കെ കാമരാജ്, കെ. ജി.ഒ. യു . ജില്ലാ സെക്രട്ടറി ജയശങ്കർ പ്രസാദ് , എൻ.ജി ഒ അസോസിയേഷൻ ജില്ലാ സെക്രട്ടറി ബോബിൻ വി .പി . , ജോബിൻ ചാമക്കാലാ , സതീഷ് ജോർജ് , അഷ്‌റഫ് പറപ്പളളി , സോജോ തോമസ് , പി.സി. മാത്യു എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group