
കോട്ടയത്ത് നിരവധി കഞ്ചാവ് കേസുകളിലെ പ്രതി വീണ്ടും കഞ്ചാവുമായി പിടിയിൽ; പിടിയിലായത് ആർപ്പൂക്കര സ്വദേശിയായ യുവാവ്
കോട്ടയം: നിരവധി കഞ്ചാവ് കേസുകളിലെ പ്രതി വീണ്ടും കഞ്ചാവുമായി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സംഘത്തിന്റെ പിടിയിൽ. ആർപ്പുക്കര വില്ലൂന്നി തേവർമാലിയിൽ ജിനു ടി.പി (47)യാണ് പിടിയിലായത്.
310ഗ്രാം കഞ്ചാവ് ഇയാളിൽ നിന്ന് കണ്ടെടുത്തു.
കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാർത്തിക് ഐപിഎസിന്റെ ലഹരി വിരുദ്ധ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക്ക് സെൽ ഡിവൈഎസ് പി സി ജോൺ,ഗാന്ധിനഗർ എസ്ഷി എച്ച് ഒ കെ.ഷിജി,എസ് ഐ വിദ്യ , എ എസ് ഐ പദ്മകുമാർ, സി പി ഒ പ്രെവിനോ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങൾ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0