ആദ്യ ദിനം ഗാന്ധിനഗർ മുന്നിൽ: രണ്ടാം ദിനം ഗാന്ധിനഗറിനെ തകർത്ത് ചങ്ങനാശേരി ഒന്നാമത് ! കോട്ടയം രണ്ട് ദിവസം കൊണ്ടു കുടിച്ചത് മൂന്ന് കോടി 84 ലക്ഷത്തിൻ്റെ മദ്യം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിലെ കുടിയന്മാർ രണ്ട് ദിവസം കൊണ്ട് കുടിച്ച് തീർത്തത് രണ്ട് കോടി 84 ലക്ഷം രൂപയുടെ മദ്യം. ജൂൺ 17 ന് ആദ്യ ദിവസം 21.08 ലക്ഷം രൂപയുടെ മദ്യം കഴിച്ച ഗാന്ധിനഗർ ബിവറേജ് ഒന്നാമതെത്തിയപ്പോൾ , 20.87 രൂപയുടെ മദ്യം വാങ്ങിയ ചങ്ങനാശേരിക്കാർ രണ്ടാം സ്ഥാനത്ത് എത്തി.

എന്നാൽ, രണ്ടാം ദിനം പിടിമുറുക്കിയ ചങ്ങനാശേരി 23.27 ലക്ഷം രൂപയുടെ കള്ള് അകത്താക്കിയപ്പോൾ, ഗാന്ധിനഗർ ഏറെ പിന്നിലായി. 13.67 ലക്ഷം രൂപയുടെ മദ്യം മാത്രമാണ് ഗാന്ധി നഗറിൽ നിന്ന് കച്ചവടമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക്ക് ഡൗണിനെ തുടർന്ന് ഒന്നര മാസത്തോളം അടച്ചിട്ടിരുന്ന ബിവറേജുകൾ ജൂൺ 17 ന് തുറന്നപ്പോൾ കോട്ടയ് 1.84 കോടി രൂപയുടെ കച്ചവടമാണ് നടന്നത്. രണ്ടാം ദിനമായ ജൂൺ 18 ന് 2.03 കോടിയായി ഈ കച്ചവടം ഉയർന്നു.

ഇത് ബിവറേജസ് കോർപ്പറേഷൻ്റെ ചില്ലറ വിൽപ്പന ശാലകളിൽ നിന്ന് മാത്രമുള്ള കണക്കാണ്. ബാറുകളിലും സിവിൽ സപൈസിൻ്റെ ഷോപ്പുകളിലുമുള്ള കണക്ക് കൂടി പുറത്ത് വരുമ്പോൾ വില ഇനിയും ഇരട്ടിയാകും.

കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി, ചിങ്ങവനം, കോട്ടയം മാർക്കറ്റ് , കോടിമത, നാഗമ്പടം, കുമരകം, ഗാന്ധിനഗർ, ബോട്ട്ജെട്ടി, കുറവിലങ്ങാട്, വൈക്കം, പെരുവ,കടുത്തുരുത്തി, തലയോലപ്പറമ്പ് എന്നിവിടങ്ങളിലാണ് ബിവറേജസ് കോർപ്പറേഷൻ്റെ മദ്യ വിൽപ്പന ശാലകൾ ഉള്ളത്.