
കോട്ടയം: ലോക്സഭ തിരഞ്ഞെടുപ്പിൽ ഫ്രാൻസിസ് ജോർജിന്‍റെ ജയത്തിലൂടെ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് സംസ്ഥാന പാർട്ടി അംഗീകാരവും ചിഹ്നവും ലഭിക്കും. ഇതുവരെ സംസ്ഥാന പാർട്ടിയായി കേരള കോൺഗ്രസിനെ അംഗീകരിക്കപ്പെട്ടിരുന്നില്ല. കേരള കോൺഗ്രസ് പാർട്ടികൾ തമ്മിലെ തർക്കത്തിനൊടുവിൽ കേരള കോൺഗ്രസ് എന്ന പേര് മാത്രമാണ് ലഭിച്ചത്, ചിഹ്നം ലഭിച്ചിരുന്നില്ല.
സംസ്ഥാന പാർട്ടി അംഗീകാരം ലഭിക്കാൻ ഒരു ലോക്സഭാംഗം അല്ലെങ്കിൽ അഞ്ച് നിയമസഭാംഗങ്ങൾ വേണമെന്നാണ് വ്യവസ്ഥ. കോട്ടയം മണ്ഡലത്തിൽ ജയിച്ചതോടെയാണ് അംഗീകാരത്തിന് യോഗ്യത കൈവരുന്നത്.
കോട്ടയം മണ്ഡലത്തിൽ സ്ഥാനാർഥിയുടെ പേര് മാത്രം എഴുതിയായിരുന്നു ജോസഫ് ഗ്രൂപ് പ്രചാരണം. കേരള കോൺഗ്രസ് എമ്മാകട്ടെ, രണ്ടില ചിഹ്നത്തിലാണ് മത്സരിച്ചത്. ഒടുവിൽ ജനകീയ ചിഹ്നമായ ഓട്ടോറിക്ഷ ലഭിച്ചതാണ് ജോസഫ് വിഭാഗത്തിനും ഫ്രാൻസിസ് ജോർജിനും തുണയായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group