video
play-sharp-fill

കോട്ടയം സൂപ്പറാണ്..! തുടർച്ചയായ ആറാം തവണയും സംസ്ഥാന സീനിയർ ഫുട്‌ബോളിൽ കോട്ടയം ഫൈനലിൽ; കേരളത്തിന്റെ ഫുട്‌ബോൾ ഫാക്ടറിയായി കോട്ടയം

കോട്ടയം സൂപ്പറാണ്..! തുടർച്ചയായ ആറാം തവണയും സംസ്ഥാന സീനിയർ ഫുട്‌ബോളിൽ കോട്ടയം ഫൈനലിൽ; കേരളത്തിന്റെ ഫുട്‌ബോൾ ഫാക്ടറിയായി കോട്ടയം

Spread the love

സ്‌പോട്സ് ഡെസ്‌ക്

കൊച്ചി: സംസ്ഥാന സീനിയർ ഫുട്‌ബോൾ ടൂർണ്ണമെന്റിൽ മിന്നൽ പിണറായി കോട്ടയം. കേരളത്തിന്റെ പുതിയ ഫുട്‌ബോൾ ഫാക്ടറിയായ കേരളം തുടർച്ചയായ ആറാം വർഷമാണ് ടൂർണമെന്റിന്റെ ഫൈനലിൽ എത്തുന്നത്. ഇടുക്കിയെ ഒന്നിനെതിരെ രണ്ടു ഗോളിന് തകർത്താണ് കോട്ടയം ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചിരിക്കുന്നത്. അഖിൽ ജെ.ചന്ദ്രനും, മുഹമ്മദ് സലീമുമാണ് കോട്ടയത്തിനു വേണ്ടി ഗോളുകൾ നേടിയത്. കോട്ടയത്തിനു വേണ്ടി ഗോൾ കീപ്പർ കണ്ണൻ രാജു മിന്നുന്ന പ്രകടനമാണ് നടത്തിയത്.
ആഗസ്റ്റ് ഏഴിനു പനമ്പള്ളി നഗറിലെ ഫ്‌ളഡ്‌ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ചൊവ്വാഴ്ച നടക്കുന്ന തൃശൂർ – പാലക്കാട് സെമി ഫൈനൽ മത്സര വിജയിയെ കോട്ടയം നേരിടും.  ഹാരിസ് റഹ്മാൻ നയിക്കുന്ന കോട്ടയം ടീമിന്റെ കോച്ച് പി.ആർ രാജുവാണ്. എസ്.അച്ചുവാണ് ടീം മാനേജർ.
തുടർച്ചയായ ആറാം തവണയാണ് കോട്ടയം ടൂർണമെന്റിന്റെ ഫെനലിൽ എത്തുന്നത്. നേരത്തെ മൂന്നു തവണ റണ്ണറപ്പായ ടീം, രണ്ടു തവണ കപ്പ് നേടുകയും ചെയ്തിരുന്നു. കഴിഞ്ഞ തവണ കോട്ടയത്തെ പരാജയപ്പെടുത്തി മലപ്പുറമാണ് മത്സരത്തിൽ വിജയിച്ചത്. ഇക്കുറി ചരിത്രം തിരുത്തിക്കുറിച്ച് കപ്പ് കോട്ടയത്തേയ്ക്ക് എത്തിക്കാനാവുമെന്നാണ് ടീം പ്രതീക്ഷിക്കുന്നത്. സെമിയിലെ മിന്നുന്ന ഫോം ഫൈനലിലും തുടരാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.