കോട്ടയത്ത് ഭക്ഷ്യവിഷബാധയെത്തുടർന്ന് നേഴ്സ് മരിച്ച സംഭവം; ജില്ലയിൽ കോൺഗ്രസ്- സിപിഎം പോര് മുറുകുന്നു; യുവതിയുടെ മരണത്തിന് ഉത്തരവാദി ഭക്ഷ്യസുരക്ഷാ വകുപ്പാണെന്ന് പറഞ്ഞ് തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്ത്; എന്നാൽ അടച്ചു പൂട്ടിയ ഹോട്ടലിന് അനധികൃത ലൈസന്‍സ് നല്‍കിയ നഗരസഭാധികൃതരാണ് സമാധാനം പറയേണ്ടതെന്ന് മന്ത്രി വി എൻ വാസവൻ; സമരത്തിനൊരുങ്ങി സി പി എം
സ്വന്തം ലേഖകൻ
കോട്ടയം . സംക്രാന്തിയിലെ മലപ്പുറം കുഴിമന്തി ഹോട്ടലിലെ ഭക്ഷണം കഴിച്ച് കോട്ടയം മെഡിക്കല്‍ കോളേജാശുപത്രി നഴ്സ് രശ്മി രാജ് മരിച്ച സംഭവത്തിന്റെ ഉത്തരവാദിത്വത്തെ ചൊല്ലി സി പി എം – കോണ്‍ഗ്രസ് പോര് മുറുകി.
ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം ആര്‍ സാനുവിനെ സസ്പെന്‍ഡ് ചെയ്ത് നഗരസഭാധികൃതര്‍ കൈകഴുകുമ്പോള്‍ ഗുരുതര വീഴ്ച കണ്ടെത്തി ഭക്ഷ്യസുരക്ഷാ വകുപ്പ് അടച്ചുപൂട്ടിയ ഹോട്ടലിന് വീണ്ടും ലൈസന്‍സ് നല്‍കിയ നഗരസഭാധികൃതര്‍ക്കാണ് ഉത്തരവാദിത്വമെന്നാരോപിക്കുകയാണ് സി പി എം. നഗരസഭാധികൃതരെ ന്യായീകരിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ രംഗത്ത് വന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭക്ഷ്യസുരക്ഷാ വകുപ്പ് അടച്ചു പൂട്ടിയ ഹോട്ടലിന് അനധികൃത ലൈസന്‍സ് നല്‍കിയ നഗരസഭാധികൃതരാണ് സമാധാനം പറയേണ്ടത്. പ്രധാന ഉത്തരവാദികളെ രക്ഷപ്പെടുത്താനാണ് ഇടതുസംഘടനയില്‍പ്പെട്ട ഹൈല്‍ത്ത് സൂപ്പര്‍വൈസറെ സസ്പെന്‍ഡ് ചെയ്തത്. ഒരിക്കല്‍ റദ്ദാക്കിയ ലൈസന്‍സ് വീണ്ടും ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും മുമ്ബ് പുതുക്കി നല്‍കിയതിന് പിന്നില്‍ ആരെന്ന് കണ്ടെത്തണമെന്ന് മന്ത്രി വിൻ വാസവൻ പറഞ്ഞു.
എന്നാൽ യുവതിയുടെ മരണത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഭാഗത്തു നിന്നാണ് ഗുരുതര വീഴ്ച ഉണ്ടായത്. വിവാദ ഹോട്ടലിന് ലൈസന്‍സ് നല്‍കുന്നതിന് കാരണക്കാരനായ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തപ്പോള്‍ സംരക്ഷിക്കാനാണ് സി പിഎം ശ്രമംമെന്ന് പറഞ്ഞ് തിരുവഞ്ചൂരും രംഗത്തെത്തി.
നഗരസഭയില്‍ ഉന്നതസ്ഥാനം വഹിക്കുന്ന ജനപ്രതിനിധിയുടെ ഭര്‍ത്താവ് കോഴവാങ്ങിയാണ് വിവാദ ഹോട്ടലിന് ലൈസന്‍സ് നല്‍കിയതെന്ന ഗുരുതര ആരോപണവും പ്രതിപക്ഷ കൗണ്‍സിലര്‍ ഉന്നയിച്ചു. ഇത് ഉയര്‍ത്തി നഗരസഭാധികൃതര്‍ക്കെതിരെ സമരത്തിനൊരുങ്ങുകയാണ് സി പി എം. ഹോട്ടലിന്റെ രണ്ട് അടുക്കളകളിലൊന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് മാനദണ്ഡം പാലിച്ച് തുറക്കാവൂ എന്ന നോട്ടീസ് നിലനില്‍ക്കുമ്ബോഴാണ് ഭക്ഷ്യവിഷബാധയേറ്റ് ഒരാള്‍ മരിച്ചതും, 21 പേര്‍ ആശുപത്രിയില്‍ ചികിത്സതേടിയതും. അടുക്കളയ്ക്ക് ലൈസന്‍സ് ലഭിക്കും മുമ്ബ് തുറക്കാന്‍ അനുമതിനല്‍കിയതാരെന്ന് കണ്ടെത്തണമെന്നാണ് സി പി എം ആവശ്യം.