video
play-sharp-fill

കോട്ടയം സംക്രാന്തിയിലെ മലപ്പുറം കുഴിമന്തി ഹോട്ടലിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവം;  ഹോട്ടല്‍ ഉടമ ലത്തീഫ് അറസ്റ്റിൽ; പിടിയിലായത് കാസർഗോഡ് കോയിപ്പടി സ്വദേശി

കോട്ടയം സംക്രാന്തിയിലെ മലപ്പുറം കുഴിമന്തി ഹോട്ടലിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവം; ഹോട്ടല്‍ ഉടമ ലത്തീഫ് അറസ്റ്റിൽ; പിടിയിലായത് കാസർഗോഡ് കോയിപ്പടി സ്വദേശി

Spread the love

സ്വന്തം ലേഖിക

കോട്ടയം: സംക്രാന്തിയിലുളള ഹോട്ടൽ പാർക്ക് മലപ്പുറം കുഴിമന്തി ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് കോട്ടയം മെഡിക്കൽ കോളേജിലെ സ്റ്റാഫ് നേഴ്സ് രശ്മി രാജ് മരണപ്പെട്ട സംഭവത്തില്‍ ഹോട്ടല്‍ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു.

കാസർഗോഡ് കോയിപ്പടി കൊടിയമ്മ ഭാഗത്ത് കോളറങ്ങള വീട്ടിൽ അബ്ബാസ് മകൻ ലത്തീഫ് (37) നെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ 29ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ഇതിനെ തുടര്‍ന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഒളിവില്‍ ഹോട്ടലിലെ ചീഫ് കുക്ക് ആയ സിറാജുദ്ദീനെ കാടാമ്പുഴയിൽ നിന്നും പിടികുടുകയും ചെയ്തിരുന്നു.

തുടർന്ന് ഒളിവിൽ പോയ ഹോട്ടൽ ഉടമകൾക്ക് വേണ്ടി ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് തിരച്ചിൽ ശക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് ഇയാളെ കർണാടക ബാംഗ്ലൂരിന് അടുത്ത് കമ്മനഹള്ളിയിൽ നിന്നും പിടികുടിയത്.

ഗാന്ധിനഗർ സ്റ്റേഷന്‍ എസ്.എച്ച്.ഓ ഷിജി കെ, എസ്.ഐ പവനൻഎം. സി, സി.പി.ഓ മാരായ പ്രവിനോ, സുനിൽ, വിജയലാൽ, രാഗേഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.