
സ്വന്തം ലേഖകന്‍
കോട്ടയം: കേരള അഡ്വര്‍ടൈസിംഗ് ഏജന്‍സീസ് അസോസിയേഷന്‍ ഒരുക്കുന്ന കോട്ടയം ഫ്‌ളവര്‍ഷോ ഡിസംബര്‍ 21 മുതല്‍ 31 വരെ നാഗമ്പടം മൈതാനിയില്‍ നടക്കും. റോസാപ്പു മുതല്‍ വിദേശ ഓര്‍ക്കിഡ് വരെ നിരക്കുന്ന പൂക്കളുടെ ഗംഭീര ദൃശ്യ വിരുന്നിനാണ് നഗരം സാക്ഷ്യം വഹിക്കുന്നത്.
ഇരുപതിനായിരം ചതുരശ്രയടിയില്‍ ഒരുക്കുന്ന പുഷ്‌പോദ്യാനമാണ് ഫ്‌ളവര്‍ ഷോയുടെ മുഖ്യ ആകര്‍ഷണം. വിവിധ ശില്പങ്ങളും രൂപങ്ങളും ,പച്ചക്കറികള്‍ കൊണ്ട് സൃഷ്ടിക്കുന്ന വെജിറ്റബിള്‍ കാര്‍വിംഗ്, ആയിരക്കണക്കിന് വൈവിധ്യമാര്‍ന്ന പൂച്ചെടികള്‍, വിദേശ ഫലവൃക്ഷങ്ങള്‍, ഫ്രൂട്ടസ് പ്ലാന്റ്‌സ്, പെറ്റ് ഷോ, ഫുഡ് കോര്‍ട്ട് എന്നിവ ഫ്‌ളവര്‍ഷോയ്ക്ക മിഴിവേകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
23ന് കുട്ടികള്‍ക്കായി കിഡ്‌സ് ഫാഷന്‍ ഷോ, 27ന് കുട്ടികളുടെ ചിത്രരചന മത്സരം, 28ന് കരോള്‍ ഗാനമത്സരം, ആര്‍ക്കും പങ്കെടുക്കാവുന്ന നേച്ചര്‍ ഫോട്ടോഗ്രാഫി മത്സരം, എന്നിവയോടൊപ്പം കലാവിരുന്നുകളും നടക്കും. ഫ്‌ളവര്‍ഷോയുടെ ഔദ്യോഗിക ബ്രോഷര്‍ പ്രകാശനവും സ്റ്റാളുകളുടെ വില്പന ഉദ്ഘാടനവും കോട്ടയം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു.