
സ്വന്തം ലേഖകൻ
കോട്ടയം:മാര്‍ച്ച് 1-ന് കറുകച്ചാലില്‍ സിനിമാതാരം കലാഭവന്‍ പ്രജോദ് ഉദ്ഘാടനം ചെയ്ത കലാജാഥ പാമ്പാടി, പള്ളിക്കത്തോട്, പൊന്‍കുന്നം, പൈക, കാഞ്ഞിരപ്പള്ളി, പാലാ, ഉഴവൂര്‍, കുറവിലങ്ങാട്, തലയോലപ്പറമ്പ്, വൈക്കം, ഏറ്റുമാനൂര്‍, പ്രാവട്ടം, കഞ്ഞിക്കുഴി, നാഗമ്പടം എന്നിവിടങ്ങളിലെ പര്യടനം പൂര്‍ത്തിയാക്കി വൈകിട്ട് 6-ന് കോട്ടയം തിരുനക്കരയിലെ കലാപ്രകടനത്തോടെ സമാപിച്ചു.
ദുരിതഭൂതകാലത്തിന്റെ ഓര്‍മകളിലൂടെ കടന്ന് വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളുടെ തെളിമയിലേയ്ക്ക് കലാജാഥയിലെ ലഘുനാടകം മനോഹരമായി പകര്‍ന്നാടി. ഇടശ്ശേരിയുടെ കുടിയിറക്കം കവിതയുടെ ദൃശ്യാവിഷ്കാരവും ജനശ്രദ്ധ ആകര്‍ഷിച്ചു. കലാജാഥയില്‍ അവതരിപ്പിച്ച കലാവിഷ്കാരങ്ങള്‍, പുതുകേരളത്തിലേയ്ക്കുള്ള വികസനതുടര്‍ച്ചയ്ക്ക് പ്രചോദനമേകുന്നതായി.
രചന നിർവഹിച്ചിരിക്കുന്നത് സുരേഷ് ബാബു ശ്രീസ്ഥ, രാധാകൃഷ്ണൻ പേരാമ്പ്ര, അജയകുമാർ അന്നശ്ശേരി. സംവിധാനം മനോജ് നാരായണൻ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലക്ഷ്മി മോഹന്‍ എം (വിദ്യാഭ്യാസ വകുപ്പ്) പരിശീലിപ്പിച്ച കലാജാഥയില്‍ ജെസ്സി ആന്റണി (ആരോഗ്യം), സുനില്‍കുമാര്‍ പി കെ (സ്ഥിതിവിവര കണക്ക്), എ എന്‍ തങ്കമണി (റവന്യൂ), എം പി വേണുഗോപാലന്‍ നായര്‍ (പഞ്ചായത്ത്), ജയറാണി പി എസ് (പഞ്ചായത്ത്), സന്തോഷ് കെ ടി (റവന്യൂ), സജീന പി എസ് (സഹകരണം), പ്രദീഷ് ഇ വി (സാങ്കേതിക വിദ്യാഭ്യാസം), സുഷമകുമാരി കെ (വിദ്യാഭ്യാസം), അരവിന്ദ് എം ആര് (വിദ്യാഭ്യാസം), പ്രജിത ബിബിന്‍ (റവന്യൂ), കൃഷ്ണകുമാര്‍ പി കെ (പഞ്ചായത്ത്), റോസ്കി കെ വി (ആരോഗ്യം) എന്നിവര്‍ അംഗങ്ങളും സന്തോഷ് കെ കുമാര്‍ (റവന്യൂ) മാനേജരും ആയിരുന്നു. ശ്യാം കെ എസ് (ആരോഗ്യം), ആതിര എസ് വാര്യര്‍, ശ്രീകുമാര്‍ പി ആര് (ആരോഗ്യം) എന്നിവര്‍ സാങ്കേതിക സഹായവും നിര്‍വഹിച്ചു.
സമാപനയോഗത്തില്‍ യൂണിയന് ജില്ലാ പ്രസിഡന്റ് കെ ആര് അനില്‍കുമാര്‍, ജില്ലാ സെക്രട്ടറി വി കെ ഉദയന്‍ എന്നിവര്‍ സംസാരിച്ചു. എന്‍ജിഒ യൂണിയന് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി സി മാത്തുക്കുട്ടി, കെജിഒഎ ജില്ലാ സെക്രട്ടറി ഒ ആര് പ്രദീപ് കുമാര്‍, യൂണിയൻ മുന്‍കാല നേതാക്കള്‍ എന്നിവരും സന്നിഹിതരായിരുന്നു.