play-sharp-fill
എൻ.വി.ഏബ്രഹാം നിര്യാതനായി

എൻ.വി.ഏബ്രഹാം നിര്യാതനായി

കൂരോപ്പട: കീച്ചേരിലായ നാലുപ്ലാക്കൽ എൻ.വി.ഏബ്രഹാം ( 90- അവറാച്ചൻ സാർ, റിട്ട. സീനിയർ ഇൻസ്പെക്ടർ, സഹകരണ വകുപ്പ്)
നിര്യാതനായി. ഭൗതിക ശരീരം ഞായറാഴ്ച വൈകുന്നേരം 6 ന് വസതിയിലെത്തിക്കുന്നതും സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം കൂരോപ്പട സെൻ്റ്.ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ.
ഭാര്യ: മണർകാട് മറ്റത്തിൽ കുടുംബാംഗമായ ലീലാമ്മ ഏബ്രഹാം.
മക്കൾ: റോയി ഏബ്രഹാം (മുൻ സെക്രട്ടറി, എയ്ഡഡ് പ്രൈമറി അധ്യാപക സഹകരണ സംഘം കോട്ടയം), റെജി ഏബ്രഹാം ( പ്രിൻസിപ്പാൾ,
എം.ഡി സെമിനാരി ഹയർ സെക്കണ്ടറി സ്കൂൾ കോട്ടയം ) റൂബി ഏബ്രഹാം (അയർലൻഡ്).
മരുമക്കൾ: ഷൈല വർഗീസ് (മാമ്മൂട്ടിൽ പയ്യപ്പാടി, ടീച്ചർ സെൻ്റ്.പോൾസ് ഹൈസ്കൂൾ വാഴൂർ), ബിന്ദു ഏബ്രഹാം (പറപ്പള്ളിൽ വെള്ളൂർ, ടീച്ചർ എം.ഡി സെമിനാരി ഹയർ സെക്കണ്ടറി സ്കൂൾ കോട്ടയം), കോശി ജോസഫ് (പ്ലാപ്പറമ്പിൽ കോട്ടയം, അയർലൻഡ്).
പരേതൻ കൂരോപ്പട സെൻ്റ്.ജോൺസ് ഓർത്തഡോക്സ് പള്ളി ട്രസ്റ്റി, സെക്രട്ടറി, പള്ളി നിർമ്മാണ കമ്മറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.