video
play-sharp-fill

ഹോട്ടൽ ഉടമയെ ആക്രമിച്ച സംഭവം: ഏറ്റുമാനൂരിൽ ചൊവ്വാഴ്ച കടകൾ അടച്ചു പ്രതിഷേധം; പ്രതിഷേധവുമായി ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷൻ

ഹോട്ടൽ ഉടമയെ ആക്രമിച്ച സംഭവം: ഏറ്റുമാനൂരിൽ ചൊവ്വാഴ്ച കടകൾ അടച്ചു പ്രതിഷേധം; പ്രതിഷേധവുമായി ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷൻ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഏറ്റുമാനൂരിൽ ഹോട്ടൽ ഉടമയെ ആക്രമിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിഷേധവുമായി വ്യാപാരികളും ഹോട്ടൽ ഉടമകളും. സംഭവത്തിൽ കുറ്റവാളികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച ഏറ്റുമാനൂരിൽ കടകൾ അടച്ചു പ്രതിഷേധിക്കും. ഇതിനിടെ ഹോട്ടൽ ഉടമയെ ആക്രമിച്ചു പണം മോഷ്ടിച്ച സംഭവത്തിൽ കുറ്റവാളികകളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷനും രംഗത്ത് എത്തി.

ഹോട്ടൽ ഉടമയ്ക്കും കടയ്ക്കും തൊഴിലാളികൾക്കും നേരെയുണ്ടായ ആക്രമണത്തിൽ മുഴുവൻ കുറ്റവാളികളെയും നിയമത്തിനു മുന്നിൽ കൊണ്ടു വന്ന് തക്കതായ ശിക്ഷ വാങ്ങി നൽകണമെന്നു കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തിൽ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. സാമൂഹ്യവിരുദ്ധരുടെ ഇത്തരം അഴിഞ്ഞാട്ടം വ്യാപാരികൾക്ക് നേരെ നടക്കുന്നത് ഒരിക്കലും അനുവദിച്ചു കൊടുക്കാവുന്നതല്ലന്നും ജില്ലാ പ്രസിഡന്റ് കെ.കെ ഫിലിപ്പ് കുട്ടി , ജില്ലാ സെക്രട്ടറി എൻ. പ്രതീഷ് എന്നിവർ അഭിപ്രായപ്പെട്ടു. പ്രതികളെ കണ്ടെത്തിയില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും അസോസിയേഷൻ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അക്രമത്തിൽ പ്രതിഷേധിച്ചു ചൊവ്വാഴ്ച ഉച്ചയ്ക്കു രണ്ടു മുതൽ മൂന്നു വരെ കടകൾ അടച്ചിട്ടു പ്രതിഷേധിക്കാൻ വ്യാപാരികൾ തീരുമാനിച്ചു.