ഞങ്ങളുണ്ട് കൂടെ; വിശ്രമമില്ലാതെ ശുചീകരണ ദൗത്യത്തിലും പോലീസ്
സ്വന്തം ലേഖകൻ
കോട്ടയം/ഏറ്റുമാനൂർ: കടുത്ത വെള്ളപ്പൊക്കത്തിലും മഴയിലും രക്ഷാ പ്രവർത്തകരായി ഓടി നടന്ന പോലീസ് ഇപ്പോൾ വിശ്രമമില്ലാതെ പ്രളയത്തിൽ മുങ്ങിയ വീടുകൾ വൃത്തിയാക്കി ദുരിത ബാധിതർക്ക് സുരക്ഷിതമായ താമസ സൗകര്യം ഒരുക്കുന്ന തിരക്കിലാണ്. കോട്ടയം പാറമ്പുഴ ഇറഞ്ഞാൽ ഭാഗങ്ങളിൽ ഈസ്റ്റ് സി.ഐ സാജു വർഗീസ്, എസ്.ഐമാരായ റെനീഷ്, ബിനോയ്, എ.എസ്.ഐമാരായ സജികുമാർ ഐ, നവാസ് എം.എ എന്നിവരുടെ നേതൃത്വത്തിൽ അംഗൻവാടികളും വീടുകളും കഴുകി വൃത്തിയാക്കി.
പ്രദേശത്തെ അനവധി കിണറുകളും തേകി വൃത്തിയാക്കി. ഏറ്റുമാനൂർ സ്റ്റേഷൻ പരിധിയിൽ സി.ഐ എ.ജെ തോമസിന്റെ നേതൃത്വത്തിൽ പതിനഞ്ചോളം വീടുകൾ ഇന്ന് കഴുകി വൃത്തിയാക്കി. കക്കൂസ് മാലിന്യമടക്കം പടർന്ന് ഉപയോഗയോഗ്യമല്ലാതിരുന്ന കിണറുകൾ മോട്ടോറുകൾ ഉപയോഗിച്ച് തേകി വൃത്തിയാക്കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വരും ദിവസങ്ങളിൽ കൂടുതൽ മേഖലകളിൽ ശുചീകരണ പ്രവർത്തികൾ നടത്തുമെന്ന് സി.ഐ എ.ജെ തോമസ് തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.