
ഈരാറ്റുപേട്ടയിൽ യുവതിയെ കമ്പിപ്പാരയ്ക്ക് അടിച്ചുകൊന്നു..! അരും കൊല നടത്തിയത് ഒപ്പം താമസിക്കുന്ന യുവാവ് ; പ്രതി പൊലീസ് കസ്റ്റഡിയിൽ
സ്വന്തം ലേഖകൻ
കോട്ടയം: ഈരാറ്റുപേട്ടയിൽ ഒപ്പം താമസിക്കുന്ന സ്ത്രീയെ യുവാവ് കമ്പിപാര കൊണ്ട് അടിച്ചു കൊന്നു. ഈരാറ്റുപേട്ട തലപ്പലം സ്വദേശിയായ ഭാർഗവിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ കൂടെ താമസിക്കുന്ന ഈരാറ്റുപേട്ട സ്വദേശി കൊച്ചുപുരയ്ക്കൽ ബിജു പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.
ഇന്ന് പുലർച്ചയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഒന്നിച്ചിരുന്നു മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് വർഷമായി ഇരുവരും ബിജുവിന്‍റെ വീട്ടിലാണ് താമസിക്കുന്നത്. ഇവർ വിവാഹിതരല്ലൊന്നാണ് ലഭിക്കുന്ന വിവരം.
Third Eye News Live
0
Tags :