video
play-sharp-fill

അതികഠിനമായ ചൂട്; തൊഴിലാളികളുടെ തൊഴിൽ സമയം പുനക്രമീകരിച്ചുള്ള ഉത്തരവ് പാലിച്ചില്ലെങ്കിൽ കർശന നടപടി

അതികഠിനമായ ചൂട്; തൊഴിലാളികളുടെ തൊഴിൽ സമയം പുനക്രമീകരിച്ചുള്ള ഉത്തരവ് പാലിച്ചില്ലെങ്കിൽ കർശന നടപടി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം . ചൂട് അതികഠിനമായ സാഹചര്യത്തിൽ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴിൽ സമയം പുനക്രമീകരിച്ചുള്ള ഉത്തരവ് പാലിച്ചില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്‌സ്‌മെന്റ്) അറിയിച്ചു.

നിമയലംഘനം കണ്ടെത്തിയാൽ ജോലി നിറുത്തിവയ്ക്കുന്നതടക്കമുളള നിയമനടപടികൾ സ്വീകരിക്കും. പകൽ സമയം വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12 മുതൽ 3 വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ 7 മുതൽ വൈകിട്ട് 7 വരെയുളള സമയത്തിനുളളിൽ എട്ടു മണിക്കൂറായാണ് നിജപ്പെടുത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുളള ഷിഫ്റ്റ് വൈകിട്ട് 3 ന് ആരംഭിക്കുന്ന പ്രകാരവുമാണ്. ഇക്കാര്യം ഉറപ്പാക്കാൻ ജില്ലാ ലേബർ ഓഫീസർമാരുടെ നേതൃത്വത്തിൽ പരിശോധന നടത്തും.