video
play-sharp-fill

കോട്ടയം ജില്ലയിൽ നാളെ (18-03-2023) കുറിച്ചി, ഈരാറ്റുപേട്ട, രാമപുരം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (18-03-2023) കുറിച്ചി, ഈരാറ്റുപേട്ട, രാമപുരം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിൽ നാളെ (18-03-2023) കുറിച്ചി, ഈരാറ്റുപേട്ട, രാമപുരം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1.കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഏനാചിറ, ആശാഭവൻ, എടയാടി, കുതിരപ്പടി, കുതിരപ്പടി ടവർ ,എന്നീ ട്രാൻസ്‌ഫോർമറിൽ രാവിലെ 9 മുതൽ 5 വരെയും,മുട്ടത്തുപടി, സ്വാന്ത്വനം, ടാഗോർ, കൂനംതാനം, പുറക്കടവ്, മാമുക്കാപടി എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ടച്ചിങ്‌ വർക്ക്‌ ഉള്ളതിനാൽ പഴുക്കാക്കാനം, പഴുക്കാക്കാനം ടവർ എന്നീ ഭാഗങ്ങളിൽ 8.30 മുതൽ 2 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.

3. ചാലാ ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുത്തോലിക്കവല മുതൽ മുത്തോലികടവ് വരെയുള്ള ഭാഗങ്ങളിൽ 9 മുതൽ 12 വരെ വൈദ്യുതി മുടങ്ങും.

4.രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 8:30 മുതൽ 5. 30 വരെ പട്ടേട്ട്, ഇളംകുർമാറ്റം, മഞ്ചാടിമറ്റം, കാന്റീൻ, ഏഴാംചേരി സ്കൂൾ എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

5. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന എള്ളു കാല, പുതുപ്പള്ളി എസ്ബിടി, എന്നീ ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും

6. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തലനാട് S വളവ് ട്രാൻസ്ഫോർമറിൻ്റെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്