കോട്ടയം ജില്ലയിൽ നാളെ (14/05/2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ മെയ് 14 ശനിയാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1) കുറവിലങ്ങാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചായം മാവ് – ഇല്ലിച്ചു വട്, കല്യാണി മുക്ക് ,വടക്കേ നിരപ്പ്, കാട്ടാം പാക്ക് എന്നീ സ്ഥലങ്ങളിൽ നാളെ രാവിലെ 8 മുതൽ വൈകിട്ട് ആറു വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2) കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സെൻട്രൽ ജങ്ഷൻ, വൈഎംസിഎ റോഡ്, സി എൻ ഐ, കൊച്ചാന എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 8 മുതൽ വൈകുന്നേരം 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

3) കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചന്ദ്രത്തിൽ പടി, അറക്കത്തറ കമ്പനികൾ, ഷാരോൺ റബ്ബഴ്സ് No1, ഷാരോൺ റബ്ബഴ്സ് No. 2, ലീ പോളിമേഴ്‌സ്, ലീ associates, ഏദൻ റബ്ബഴ്സ്, സൂപ്പർ പിക്മിക്, ഫ്ലോറട്ടെക്സ്, പള്ളിക്കാപറമ്പ് No. 1, പള്ളിക്കാപറമ്പ് No. 2, മഴുവഞ്ചേരി, മീശ മുക്ക്, നടപ്പുറം എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും

4) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ കെ-ഫോണിന്റെ വർക്കുമായി ബന്ധപ്പെട്ട് ചെത്തിപ്പുഴ പഞ്ചായത്ത് , കുരിശുംമ്മൂട് , മീൻ ചന്ത , തവളപ്പാറ എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

5) അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ ജാനകിമുക്ക് – യൂണിവേഴ്സിറ്റി റോഡ്, തെക്കേപ്പുറം കുഴിമലത്തടം റോഡ് എന്നിവിടങ്ങളിൽ നാളെ രാവിലെ 9.30 മുതൽ 3.30 വരെ മുടങ്ങും.

6) പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ടെക്നിക്കൽ സ്കൂൾ ,മീഠാ പാലസ്, അധ്യാപക ബാങ്ക്, ഫെഡറൽ ബാങ്ക് ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും

7) തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വില്ലേജ്,മെഡിക്കൽ മിഷൻ പെരുംപനച്ചി ,ട്രാൻസ്ഫോർമറുകൾ ഉടെ പരിധിയിൽ നാളെ രാവിലെ 10 മുതൽ ഒന്നു വരെ വൈദ്യുതി മുടങ്ങും