കോട്ടയം ജില്ലയിൽ ഇന്ന് (19/12/2022) രാമപുരം, ഈരാറ്റുപേട്ട, ചങ്ങനാശ്ശേരി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിൽ ഇന്ന്
(19/12/2022) രാമപുരം, ഈരാറ്റുപേട്ട, ചങ്ങനാശ്ശേരി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.

1.രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ തിങ്കളാഴ്ച മുല്ലമറ്റം, മാംമ്പറമ്പ് ഫാക്ടറി, പിഴക് ടവർ, പിഴക്, കുടക്കച്ചിറ പാറമട, കുടക്കച്ചിറ പള്ളി, കുടക്കച്ചിറ സ്കൂൾ, മുണ്ടക്കപ്പുലം, മേതിരി അമ്പലം, മേതിരി കവല, പാലാചുവട്, IIIT വലവൂർ, ചോകോമ്പറമ്പ്, ഇടക്കോലി ബുഷ് ഫാക്ടറി, ഇടക്കോലി സ്കൂൾ, ചക്കമ്പുഴ ഹോസ്പിറ്റൽ, ചക്കമ്പുഴ എം എൽ എ എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ലൈൻ മെയിന്റൻസ് വർക്ക്‌ ഉള്ളതിനാൽ ക്രഷർ, ഇഞ്ചോലിക്കാവ്, എന്നീ ട്രാൻസ്‌ഫോർമറുകൾ 9 മുതൽ 5.30 വരെയും മൂന്നിലവ് ടൗൺ, മൂന്നിലവ് ബാങ്ക്, മരുതുംമ്പാറ, കടപുഴ, കൊക്കോ ലാറ്റക്സ്, ചൊവ്വൂർ സ്കൂൾ, ചൊവ്വൂർ, മങ്കൊമ്പ്,അപ്പർ മങ്കൊമ്പ്, നരിമറ്റം, നരിമറ്റം ജംഗ്ഷൻ,എന്നീ ട്രാൻസ്‌ഫോർമറുകൾ 9 മുതൽ 2 വരെയും അഞ്ചുമല, വാകക്കാട്, തഴക്കവയൽ, കവണാർ ലാറ്റക്സ് എന്നീ ട്രാൻസ്‌ഫോർമറുകൾ 8.30 5.30 വരെയും വൈദ്യുതി മുടങ്ങുന്നതാണ്.

3. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മനയ്ക്കച്ചിറ , ആനന്ദപുരം , ചെത്തിപ്പുഴക്കടവ് , വാര്യത്ത് ക്കുളം എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും .

4. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വൈ. എം. എ റെഡിമെയ്ഡ്, പല്ലാത്രകവല എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മണി മുതൽ 5 മണി വരെയും പുന്നമൂട്, മിഷൻപള്ളി, കുട്ടനാട്, അഞ്ചൽകുറ്റി No.1, അഞ്ചൽകുറ്റി No.2 എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

5. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മണിയമ്പാടം, നാഗപുരം ,എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

6. അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കുടമാളൂർ, മണലേൽപള്ളി, കരിപ്പ, ചെറുപുഷ്പം, റാണി റൈസ്, കുന്നംതൃക്ക എന്നീ പ്രദേശങ്ങളിൽ രാവിലെ 9-30 മുതൽ വൈകിട്ട് 5-30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

7. പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ ആറാട്ടുകവല, fm, കൂറുംകുടി,, രണ്ടാംതോട്, പാട്ടുപാറ, ഇളപ്പ്, കൊമ്പാറ, മുക്കാലി കദലിമറ്റം, എന്നീ ഭാഗങ്ങളിൽ HT ടച്ചിങ് എടുക്കുന്നതിനാൽ രാവിലെ 9 മുതൽ 4 വരെ വൈദുതി ഭാഗികമായി തടസപ്പെടുന്നതായിരിക്കും.