കാലവര്‍ഷക്കെടുതി നേരിടാന്‍ കോട്ടയം ജില്ലാ പോലീസ് സജ്ജം ; ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു
കോട്ടയം: കാലവർഷക്കെടുതി നേരിടാൻ കോട്ടയം ജില്ലാ പോലീസ് സജ്ജമാണെന്ന് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്ക്. ഇത് സംബന്ധിച്ച് ജില്ലയിലെ എല്ലാ എസ്.ച്ച്. ഓ മാർക്കും നിർദ്ദേശം കൊടുത്തു.
ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. കഴിഞ്ഞപ്രാവശ്യം വെള്ളപ്പൊക്കവും, മണ്ണിടിച്ചിലും ഉണ്ടായ മേഖലകളുടെ പട്ടിക പോലീസ് റവന്യൂ അധികാരികളുടെ സഹായത്തോടെ തയാറാക്കിയിട്ടുണ്ട്.
ഇവരെ മാറ്റിപ്പാർപ്പിക്കേണ്ട അവസ്ഥയുണ്ടായാൽ ആവശ്യമായ സ്ഥലം കണ്ടെത്താനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. എല്ലാ പോലീസ് സ്റ്റേഷനുകളിലും ആവശ്യമായ വാഹനങ്ങള്‍, അസ്ക ലൈറ്റുകൾ, വടം, ടോർച്ചുകൾ,ലൈഫ് ജാക്കറ്റുകൾ, ജനറേറ്ററുകൾ മറ്റു രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ഉപകരണങ്ങൾ എല്ലാം സജ്ജമാക്കി കഴിഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മഴക്കെടുതിയെ സംബന്ധിച്ചുള്ള വിവരങ്ങൾ ജില്ലാ പോലീസ് മേധാവിയുടെ ഫേസ്ബുക്ക് പേജ് വഴി അറിയിക്കുന്നതായിരിക്കും. മഴയുമായി ബന്ധപ്പെട്ട വ്യാജപ്രചരണങ്ങളിൽ ജനങ്ങൾ പരിഭ്രാന്തരാകാതിരിക്കുക.
അത്തരം വ്യാജ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും എസ്പി അറിയിച്ചു. മഴയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ജനങ്ങൾക്ക് 0481-2563388, 9497975312 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.