
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി കെ.വി ബിന്ദു തിരഞ്ഞെടുക്കപ്പെട്ടു; 22 അംഗ ഭരണസമിതിയിൽ എൽ ഡി എഫിന് 14 ഉം, യു ഡി എഫിന് 7 വോട്ടും ലഭിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: എൽഡിഎഫ് ധാരണ പ്രകാരം കേരളാ കോൺഗ്രസ് (എം) പ്രതിനിധി നിർമ്മല ജിമ്മി രാജി വച്ചതിനെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി കെ.വി ബിന്ദു തിരഞ്ഞെടുക്കപ്പെട്ടു.
സി പി എം കുമരകം ഡിവിഷൻ അംഗമാണ് കെ.വി ബിന്ദു. തെരഞ്ഞെടുപ്പിൽ ജില്ലാ കളക്ടർ ഡോ.പി.കെ ജയശ്രീ വരണാധികാരിയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

22 അംഗ ഭരണസമിതിയിൽ എൽ ഡി എഫിന് 14 ഉം,യു ഡി എഫിന് 7 വോട്ടും ലഭിച്ചു. കോൺഗ്രസിലെ രാധാ വി. നായരായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി.
Third Eye News Live
0