Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഉപ്പുതറ: ഓട്ടോറിക്ഷയില്‍ വിദേശമദ്യം കടത്താന്‍ ശ്രമിച്ച യുവാവിനെ ഉപ്പുതറ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഒന്‍പതേക്കര്‍ നടുപറമ്പില്‍ രഖില്‍ രവി(24)യാണ്‌ പിടിയിലായത്‌. 28.5 ലിറ്റര്‍ വിദേശമദ്യം ഓട്ടോറിക്ഷയില്‍നിന്ന്‌ പിടിച്ചെടുത്തു.

ഉപ്പുതറ ആറ്റുചാലില്‍ വാഹന പരിശോധന നടത്തുകയായിരുന്നു പോലീസ്‌ സംഘം. പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഉപ്പുതറ സി.ഐ ഇ. ബാബു, എസ്‌.ഐ സജി അലക്‌സ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group