കോട്ടയം ജില്ലാ ആശുപത്രിയിൽ ഹൗസ് സർജൻസി കംപ്ലീഷൻ സർട്ടിഫിക്കറ്റ് അനധികൃതമായി നല്കാൻ നീക്കം; പിന്നിൽ കോട്ടയത്തിന് പുറത്തുള്ള മന്ത്രിയുടെ ഇടപെടലെന്ന് സൂചന

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലാ ആശുപത്രിയിൽ ഹൗസ് സർജൻസി കംപ്ലീഷൻ സർട്ടിഫിക്കറ്റ് അനധികൃതമായി നല്കാൻ നീക്കം

ഹൗസ് സർജൻസി ഇൻ്റേൺഷിപ്പ് 365 ദിവസം പൂർത്തിയാക്കണമെന്നാണ് ചട്ടം. ഇത്തരത്തിൽ 365 ദിവസം തികയ്ക്കുന്നവർക്ക് മാത്രമാണ് നാളിത് വരെ കംപ്ലീഷൻ സർട്ടിഫിക്കറ്റ് നല്കിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ 365 ദിവസം തികയാൻ 14 ദിവസം ബാക്കി നിൽക്കേ 61 കുട്ടികൾ ഹൗസ് സർജൻസി ചെയ്യുന്നതിൽ ഒരാൾക്ക് ഇളവ് നല്കാൻ അനധികൃത നീക്കം നടക്കുന്നതായാണ് അറിയാൻ കഴിഞ്ഞത്.

ഇതിന് പിന്നിൽ കോട്ടയത്തിന് പുറത്തുള്ള സി പി എം മന്ത്രിയുടെ ഇടപെടലുണ്ടെന്ന വിവരമാണ് പുറത്ത് വരുന്നത്.