
കോട്ടയം ജില്ലയിൽ ഇന്ന് (02-07-2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖിക
കോട്ടയം: ജില്ലയിൽ നാളെ (02-07-2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ വിവിധ വർക്കുകൾ ഉള്ളതിനാൽ മാർക്കറ്റ്, പി എം സി , വെല്ലറ, അഞ്ചുമല, നെല്ലപ്പാറ, മേച്ചൽ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പങ്ങട ബാങ്ക് പടി ട്രാൻസ്‌ഫോർമറിൽ രാവിലെ 9-മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
3. പാല ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പൂതക്കുഴി ട്രാൻസ്‌ഫോർമറിൽ രാവിലെ 9-മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
4. കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വിനായക, പുളിക്കമറ്റം, പാണൻപടി, തിരുവാതുക്കൽ, കരിമ്പിൻപടി, മാന്താർ, കസ്തൂർബാ എന്നീ ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
5. പൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന തലക്കുളം ,മുത്തോലി മഠം, കൊവേന്ത,പച്ചാത്തോട്, തീയേറ്റർ പടി,പന്തത്തല ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.
6. തെങ്ങണ കെ.സ് . ഇ. ബി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ നാളെ ശനിയാഴ്ച രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെ ഇല്ലിമൂട്, നടക്കപ്പാടം, ചൂരനോലി, കുര്യച്ചൻപടി,ശോഭ, ഗായത്രി,എന്നീ ഭാഗങ്ങളിലും ഉച്ചക്ക് 2 മണി മുതൽ 5 മണി വരെ, ഏലംകുന്ന്, പങ്കിപ്പുറം ഭാഗങ്ങളിലും വൈദ്യുതി മുടങ്ങും.
7. കുറിച്ചി സെക്ഷൻ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ മീശമുക്ക് ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.