play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (31/01/2023)  തീക്കോയി, പിണ്ണാക്കനാട്, ചങ്ങനാശ്ശേരി, ഈരാറ്റുപേട്ട, കൂരോപ്പട, പൈക ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (31/01/2023) തീക്കോയി, പിണ്ണാക്കനാട്, ചങ്ങനാശ്ശേരി, ഈരാറ്റുപേട്ട, കൂരോപ്പട, പൈക ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ ജനുവരി 31 ചൊവ്വാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.

1) പിണ്ണാക്കനാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പൂവാനിക്കാട്, ചേറ്റുതോട്, കല്ലൂർ, കൃപ ഗ്രാനൈറ്റ്സ്, സിഎസ്ഐ, ഓണാനി, മൈലാടി, പിണ്ണാക്കനാട് ടൗൺ തുടങ്ങിയ ട്രാൻസ്‌ഫോർമർ പരിധികളിൽ നാളെ HT വർക് ഉള്ളതിനാൽ രാവിലെ 9 മുതൽ വൈകിട്ട് 2വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2) തീക്കോയി സെക്ഷൻ പരിധിയിൽ ഉള്ള തീക്കോയി പഞ്ചായത്ത് പടി, കല്ലേക്കുളം, കാരയ്ക്കാട് സ്കൂൾ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ നാളെ രാവിലെ 10.30 മുതൽ വൈകിട്ട് 4 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.

3) ചങ്ങനാശ്ശേരി ഇലട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന അമ്പാടി , ഏലംകുന്ന്, കൊണ്ടുർ , ഉറവ കോളനി, എന്നീ ട്രാൻസ് ഫോർമറിൽ 9 മണിമുതൽ ഭാഗീകമായും റെയിൽവേ ബൈപാസ്, പട്ടത്തി മുക്ക് , ഹൗസിംഗ് ബോർഡ്, ഉദയഗിരി , സുരേഷ് നേഴ്സിംഗ് ഹോം , സ്കൈലൈറ്റ്, ടൗൺ ഗെയിറ്റ്, മുനസിപ്പാലിറ്റി, NSS, മലേകുന്ന്, പെരുന്ന ഈസ്റ്റ്, തിരുമല എന്നീ ട്രാൻസ്‌ഫോർമറുകളിൽ 9 മണി മുതൽ 5 മണി വരെയും വൈദ്യുതി മുടങ്ങും

4) ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻപരിധിയിൽ നാളെ LT വർക്ക്‌ നടക്കുന്നതിനാൽ ഉപ്പിടുപാറ, പട്ടിക്കുന്നുപാറ എന്നീ ഭാഗങ്ങളിൽ 8am മുതൽ 5pm വരെ ഭാഗീകമായും ആനിപ്പടി ഭാഗത്ത്‌ 9am മുതൽ 12pm വരെ പൂർണമായും വൈദ്യുതി മുടങ്ങുന്നതാണ്.

5) കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പറപ്പാട്ടുപടി, ളാക്കാട്ടൂർ അമ്പലം, ശിവാജി നഗർ ഭാഗങ്ങളിൽ നാളെ ( 31.01.2023) 9 മുതൽ 5 വരെയും ചാത്തൻപാറ, കൂവപൊയ്ക, എരുത്തുപുഴ, മൂങ്ങാക്കുഴി, പുലിക്കുന്ന്, മാടപ്പാട്, ശാന്തിഗിരി, ചെട്ടിക്കുന്ന്, കാരിമലപ്പടി ഭാഗങ്ങളിൽ ഭാഗീകമായും വൈദ്യുതി മുടങ്ങും

6) അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ മണ്ണാർകുന്ന് ട്രാൻസ്ഫോർമറിന്റെ പരിധിയിൽ 31.01.2023 ചൊവ്വാഴ്ച വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.

7) കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ചീനിക്കുഴി, പൊയ്കമടം, പാറമ്പുഴ എന്നീ ഭാഗങ്ങളിൽ 9.00 മുതൽ 12:00 വരെയും ചൂട്ടുവേലി, SH മൗണ്ട്, ഗ്രൗണ്ട്, SH സ്കൂൾ, സ്വാതി അറ്റുമാലി, സ്രാമ്പിച്ചിറ, മംഗളം എന്നീ ഭാഗങ്ങളിൽ 1:00 മുതൽ 5:00 വരെയും 31-1-23 തീയതി വൈദ്യുതി മുടങ്ങും

8) മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പൂപ്പട ട്രാൻസ്ഫോമറിൽ നാളെ (31.01.23) രാവിലെ 9.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും

9) തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ഉള്ള പൂവത്തുംമ്മൂട്, തൂമ്പുങ്കൽ, പെരുമ്പനച്ചി, എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ (31-01-2023) ചൊവ്വാഴ്ച രാവിലെ 9:00മണി മുതൽ വൈകുന്നേരം 5:00മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്

10) പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുരുവിക്കൂട് ഭാഗത്ത് നാളെ (31 1 23) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും

11) പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള ചാന്നാനിക്കാട് സ്കൂൾ, ഈല്ലിമൂട് , പുറംപ്പോക്ക് ട്രാൻസ്ഫോമറുകളിൽ നാളെ 31/01/2023 രാവിലെ 9.30 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടക്ക മുടങ്ങും.