play-sharp-fill
കോട്ടയം ലഹരിവിമുക്ത ജില്ലയാക്കി മാറ്റും….!  ലഹരിവിമുക്ത ജില്ലയ്ക്കായി പ്രത്യേക ക്യാമ്പെയിൻ നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കോട്ടയം ലഹരിവിമുക്ത ജില്ലയാക്കി മാറ്റും….! ലഹരിവിമുക്ത ജില്ലയ്ക്കായി പ്രത്യേക ക്യാമ്പെയിൻ നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

സ്വന്തം ലേഖിക

കോട്ടയം: കോട്ടയം ലഹരിവിമുക്ത ജില്ലയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ പ്രത്യേക കാമ്പയിൻ നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു പറഞ്ഞു.

ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പ് സ്‌കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ സംഘടിപ്പിച്ച ജില്ലാതല പുകയിലവിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രത്യേക പദ്ധതി തയാറാക്കി തുക വകയിരുത്തി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള ബൃഹത്തായ പദ്ധതി ലഹരിവിരുദ്ധ കാമ്പയിനാണ് ലക്ഷ്യമിടുന്നത്. പുകയില ഉപയോഗിച്ചുതുടങ്ങിയാണ് യുവാക്കൾ മറ്റു ലഹരിയിലേക്ക് പോകുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ പി.എസ്. പുഷ്പമണി അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ എൻ. പ്രിയ മുഖ്യപ്രഭാഷണം നടത്തി.

ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹൻ വിഷയാവതരണം നടത്തി. സ്‌കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ പ്രിൻസിപ്പൽ ഡോ. ജെ. ജുഗൻ പുകയിലവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കോട്ടയം മെഡിക്കൽ കോളജ് പൾമണറി മെഡിസിൻ വിഭാഗം മേധാവി ഡോ.കെ.പി. വേണുഗോപാൽ ലഹരിവിരുദ്ധ സെമിനാർ എടുത്തു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പി.എൻ. വിദ്യാധരൻ, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ജെ. ഡോമി, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ സി.ജെ ജെയിംസ് എന്നിവർ പ്രസംഗിച്ചു.

ഗാന്ധിനഗർ സ്‌കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ വിദ്യാർഥികളുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജ് വരെ നടത്തിയ ബൈക്ക് റാലി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്തു.