Spread the love

കോട്ടയം : നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും നാടുകടത്തി.

video
play-sharp-fill

വൈക്കം വെള്ളൂർ വടകര കടവത്തുകുഴിയിൽ വീട്ടിൽ അജയ് സജികുമാർ (25), ആർപ്പൂക്കര വില്ലുന്നി  തോപ്പിൽ വീട്ടിൽ ഹരിക്കുട്ടൻ (24) എന്നിവരെയാണ് കോട്ടയം ജില്ലയിൽ നിന്നും കാപ്പാ നിയമപ്രകാരം നാടുകടത്തിക്കൊണ്ട് ഉത്തരവായത്.

ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇരുവരെയും ഒരു വർഷത്തേക്കാണ് ജില്ലയിൽ നിന്നും പുറത്താക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അജയ് സജികുമാറിന് തലയോലപ്പറമ്പ്, കടുത്തുരുത്തി എക്സൈസ് എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതക ശ്രമം, കഞ്ചാവ് കൈവശം വയ്ക്കുക തുടങ്ങിയ ക്രിമിനൽ കേസുകളും,

ഹരിക്കുട്ടന് ഗാന്ധിനഗർ, അയർക്കുന്നം, ഇൻഫോപാർക്ക് എന്നീ പോലീസ് സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, ഭവനഭേദനം,സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കൽ, കഞ്ചാവ് വില്പന തുടങ്ങിയ ക്രിമിനൽ കേസുകളും നിലവിലുണ്ട്.