കോട്ടയത്ത് കാലവർഷ കെടുതിയിൽ ഒരു മരണം; അയ്മനത്ത് വീടിന് സമീപത്തെ വെള്ളക്കെട്ടിൽ വീണ് ഗൃഹനാഥൻ മരിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: അയ്മനത്ത് കന്നുകാലിക്ക് തീറ്റ നൽകാനായി പോകുമ്പോൾ വീടിന് സമീപത്തെ വെള്ളക്കെട്ടിൽ വീണ് ഗൃഹനാഥൻ മരിച്ചു.

അയ്മനം മുട്ടേൽ സ്രാമ്പിത്തറ ഭാനു കറുമ്പ(73)നാണ് മരിച്ചത്. അഞ്ചടിയിലധികം താഴ്ച്ചയുള്ള വെള്ളക്കെട്ടിലേക്ക് കാൽ വഴുതി വീഴുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ ബന്ധുക്കൾ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക് മാറ്റി.
ശാന്തമ്മയാണ് ഭാര്യ.മകൾ അഖില മോൾ, മരുമകൻ സുനിൽ കെ. എസ്