കൊവിഡ് : ജില്ലയിലെ തിരഞ്ഞെടുപ്പു പ്രവര്‍ത്തകര്‍ അതീവ ജാഗ്രത പുലര്‍ത്തണം

കൊവിഡ് : ജില്ലയിലെ തിരഞ്ഞെടുപ്പു പ്രവര്‍ത്തകര്‍ അതീവ ജാഗ്രത പുലര്‍ത്തണം

സ്വന്തം ലേഖകൻ

കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികള്‍, തിരഞ്ഞെടുപ്പ് ഏജന്റുമാര്‍, പോളിംഗ് ഏജന്റുമാര്‍, ബൂത്ത് ഏജന്റുമാര്‍, പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന പ്രവര്‍ത്തകര്‍ എന്നിവര്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടുത്ത ഒരാഴ്ച്ചക്കാലം അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഈ നിര്‍ദേശം.

ഇവര്‍ അടുത്ത ഒരാഴ്ച്ചക്കാലം പൊതുസമ്പര്‍ക്കം ഒഴിവാക്കണം. ഈ കാലയളവില്‍ പൊതുചടങ്ങുകളിലോ, പരിപാടികളിലോ പങ്കെടുക്കുകയോ ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ പോകുകയോ ചെയ്യരുത്. വീടിനുള്ളിലായിരിക്കുമ്പോഴും മാസ്‌ക് ഉപയോഗിക്കണം. മറ്റുള്ളവരുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തുന്നത് ഒഴിവാക്കണം. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ റൂം ക്വാറന്റയനില്‍ പ്രവേശിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന എല്ലാവര്‍ക്കും കൊവിഡ് പരിശോധന നടത്തുന്നതിന് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് ആശുപത്രികള്‍, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ എത്തി കോവിഡ് പരിശോധന നടത്താം. എല്ലാവരും പരിശോധനയ്ക്ക് വിധേയരാകുന്നു എന്ന് ഉറപ്പാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ശ്രദ്ധിക്കണം.

തെരഞ്ഞെടുപ്പ് ജോലി ചെയ്ത ഉദ്യോഗസ്ഥര്‍ ജനറല്‍, താലൂക്ക് ആശുപത്രികളില്‍ സജ്ജമാക്കിയിരിക്കുന്ന മൊബൈല്‍ പരിശോധനാ കേന്ദ്രങ്ങളില്‍ ഏപ്രില്‍ 11 മുതല്‍ പരിശോധനക്ക് വിധേയരാകണം-കളക്ടര്‍ അറിയിച്ചു.